ബഹ്റൈനിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 384 പേർക്ക്
ഇവരിൽ 288 പേർ പ്രവാസികൾ

ബഹ്റൈനിൽ വെള്ളിയാഴ്ച 384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 288 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് 84 പേർക്ക് രോഗ ബാധയുണ്ടായത്. വെള്ളിയാഴ്ച മാത്രം 9685 കോവിഡ് പരിശോധനകൾ രാജ്യത്ത് നടന്നു. രാജ്യത്ത് നടന്ന ആകെ കോവിഡ് പരിശോധനകൾ രണ്ട് ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞു.
വിവിധ ചികിൽസാലയങ്ങളിലായി 3932 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ നാല് പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. പുതുതായി 287 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2640 പേരാണ് രോഗമുക്തി നേടിയത്.