LiveTV

Live

Bahrain

കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു 

കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു 

ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ കഴിഞ്ഞ 60 വയസുള്ള സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായി. 3601 പേരാണ് നിലവിൽ വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 6 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

ഇന്ന് 285 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 184 പേർ പ്രവാസി തൊഴിലാളികളാണ് . 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 13 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആകെ 5816 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2205 പേർക്ക് ഇതിനകം രോഗ വിമുക്തി ലഭിച്ചു.