LiveTV

Live

Bahrain

ബഹ്റൈനിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 285 പേർക്ക്; ഇവരിൽ 184 പേർ പ്രവാസികൾ 

3601 പേർ ചികിൽസയിൽ

ബഹ്റൈനിൽ ബുധനാഴ്ച  കോവിഡ് സ്ഥിരീകരിച്ചത് 285 പേർക്ക്; ഇവരിൽ 184 പേർ പ്രവാസികൾ 

ബഹ്റൈനിൽ ബുധനാഴ്ച 285 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 184 പേർ പ്രവാസികളാണ് . സമ്പർക്കത്തിലൂടെയാണ് 97 പേർക്ക് രോഗം പകർന്നത്. 13 പേർക്ക് പുതുതായി രോഗ വിമുക്തി ലഭിച്ചു.

3601 പേരാണ് നിലവിൽ വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 6 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. . ആകെ 5816 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2205 പേർക്ക് ഇതിനകം രോഗ വിമുക്തി ലഭിച്ചു.