LiveTV

Live

Bahrain

കോവിഡ് കാലത്ത്   സമാശ്വാസമേകി ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ 

766 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കോവിഡ് കാലത്ത്   സമാശ്വാസമേകി  ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ 

ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷൻ-വെല്‍കെയറിൻ്റെ സഹകരണത്തോടെ ബഹ് റൈനിലെ വിവിധ ലേബർ ക്യാമ്പുകളിലും ബാച്ചിലർ അക്കമഡേഷനുകളിലും 766 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ, അഹ്മദ് കൂഹ്ജി കമ്പനി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള അന്താരാഷ്ട്ര സമിതി അംബാസഡറും മുൻ പാർലമെൻറ് അംഗവുമായ അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്ത എന്നിവരുടെ സഹകരണത്തോടെ ഫ്രൻറ്സ്, വെൽകെയർ, യൂത്ത് ഇന്ത്യ വളണ്ടിയർമാർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.


സാഹോദര്യവും സഹവർത്തിത്വവും കരുതലും നിറയുന്ന വ്രതശുദ്ധിയുടെ ദിനങ്ങളിൽ ഇഫ്താർ കിറ്റുകളുടെ വിതരണം അനേകർക്ക് ആശ്വാസമായി.കഴിഞ്ഞ ദിവസം 22 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. 5 കുടുംബങ്ങൾ, നാല് കേരളേതര സംസ്ഥാനങ്ങളിലുള്ളവർ,ഒരു പാകിസ്താനി, മൂന്ന് ഗാർഹിക തൊഴിലാളികൾക്കടക്കം സഹായം നൽകി. ജാതി, മത, ദേശ, ഭാഷാ വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യൻ എന്ന നിലക്ക് പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങായി നിലകൊള്ളാനാണ് വെൽകെയർ വളണ്ടിയർമാർ ശ്രമിക്കുന്നത്.


വിവിധ രോഗങ്ങളാൽ വലയുന്നവർക്ക് യൂത്ത് ഇന്ത്യ മെഡ് കെയറുമായി സഹകരിച്ച് മരുന്നുകളും ലഭ്യമാക്കി കൊണ്ടിരിക്കുന്നു .റിലീഫ് കമ്മിറ്റി കോർഡിനനറ്റർമാരായ എം. ബദ്റുദ്ദീൻ, അബ്ദുൽ മജീദ് തണൽ, അനീസ് വി.കെ എന്നിവരുടെ നേതൃത്വത്തിൽ സാന്ത്വനത്തിൻറെ തൂവല്‍ സ്പര്‍ശമായി ഫ്രന്‍റ്സ്, വെൽകെയർ, യൂത്ത് ഇന്ത്യ വളണ്ടിയർമാർ സേവന സന്നദ്ധരായി രംഗത്തുണ്ട്.