ഡോ.പി.വി. ചെറിയാൻ്റെ ഭാര്യ ഉഷ ചെറിയാൻ നിര്യാതയായി

ബഹ് റൈനിലെ പ്രമുഖ ഭിഷഗ്വരനും പ്രധാന മന്ത്രിയുടെ മെഡിക്കൽ ടീം അംഗവും കാൻസർ കെയർ സൊസൈറ്റി ചെയർമാനുമായ ഡോ.പി.വി ചെറിയാൻ്റെ ഭാര്യ ഉഷ ചെറിയാൻ നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിൽസയിലായിരിക്കവെയാണ് മരണം.
ശവസംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.