LiveTV

Live

Bahrain

ബഹ്​റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്​ക്​ ധരിക്കുന്നത് നിര്‍ബന്ധമാക്കി

ബഹ്​റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്​ക്​ ധരിക്കുന്നത് നിര്‍ബന്ധമാക്കി

ബഹ്റൈനിൽ കോവിഡ്​ -19 രോഗവ്യാപനം തടയുന്നതിന്​ മാസ്​ക്​ ധരിക്കണമെന്നത്​ നിർബന്ധമാക്കി. എൻ 95 മാസ്​ക്​ മാത്രമല്ല, ഏത്​ മാസ്കും ഉപയോഗിക്കാമെന്ന്​​ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത്​ സഈദ്​ അസ്സാലിഹ്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാസ്​ക്​ വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തി​ന്റെ വെബ്​സൈറ്റിൽ നൽകിയിട്ടുണ്ട്​.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ ഇന്നലെ ചേർന്ന യോഗത്തിൽ ഇതുൾപ്പെടെ പ്രധാന തീരുമാനങ്ങൾ എടുത്തതായി മന്ത്രി പറഞ്ഞു. ഫാർമസികളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും മാസ്​ക്​ ലഭ്യമാക്കും. വാണിജ്യ സ്ഥാപനങ്ങളിലെ ജോലിക്കാരും സന്ദർശകരും മാസ്​ക്​ ധരിക്കണം.