LiveTV

Live

Bahrain

കോവിഡ് 19: ബഹ്റൈനിൽ നിയന്ത്രണങ്ങൾ തുടരും

കോവിഡ് 19: ബഹ്റൈനിൽ നിയന്ത്രണങ്ങൾ തുടരും

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനിൽ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ, തുടങ്ങിയവ അടച്ചിടുന്നത്​ നീട്ടിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ്​​ ബിൻ റാഷിദ്​ അൽ സയാനി വ്യക്തമാക്കി. റസ്​റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ്​ സ്​ഥലങ്ങളിലും ടേക്​ എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ്​ തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക്​ എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും ​അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ്​ സ്​ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന.

വ്യാഴാഴ്​ച മുതൽ മറ്റ്​ വാണിജ്യ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാമെങ്കിലും മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. സന്ദർശകരും ജീവനക്കാരും മാസ്​ക്​ ധരിക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കുകയും ജീവനക്കാരുടെ എണ്ണം നിയ​ന്ത്രിക്കുകയും വേണം. ക്യൂ സംവിധാനവും ഒരുക്കണം.

സ്വകാര്യ സ്​ഥാപനങ്ങൾ പരമാവധി വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന രീതി നടപ്പാക്കണം. സ്​ഥാപനങ്ങളിൽ തിരക്ക്​ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കമ്പനികളുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും അധികൃതർ വ്യക്തമാക്കി.