LiveTV

Live

Bahrain

ബഹ്റൈനിലെ ‘മിസ്റ്റർ സ്മൂത്ത്’

ബഹ്റൈനിലെ ഒരു നഗരക്കാഴ്ചയെക്കുറിച്ച് സജി മാർക്കോസ് എഴുതുന്നു...  

ബഹ്റൈനിലെ ‘മിസ്റ്റർ സ്മൂത്ത്’

സിറ്റി സെന്ററിൻ്റെ പുറത്ത് 50 ഡിഗ്രി ചൂടിൽ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാനി സെക്യൂരിറ്റി ഗാർഡ് ഉണ്ടായിരുന്നു. അത് വഴി കടന്നു പോയ ആരും അദ്ദേഹത്തെ മറക്കാനിടയില്ല. രണ്ട് വഴികൾ കൂട്ടിച്ചേരുന്നയിടത്ത് ഒരു ചുവന്ന സിഗ്നലുമായി നിൽക്കും.

കടന്നു പോകുന്ന എല്ലാവരെയും നോക്കി ചിരിക്കും, കുനിഞ്ഞ് ആദരിക്കും, ഉപചാരപൂർവ്വം സിഗ്നൽ കാണിച്ച് വണ്ടികൾ നിര്ത്തിക്കും- കൈയുയർത്തി സലാം പറഞ്ഞു വണ്ടികൾ കടത്തിവിടും. നാല് നിലകളുള്ള പാർക്കിങ്ങിനിൽ ചുറ്റി ത്തിരിഞ്ഞ് ക്ഷമ നശിച്ചു വരുന്നവരും അയാൾക്ക് ഒരു ചിരി തിരികെ സമ്മാനിക്കും.

പൊതുവെ ഒരു പരിഗണനയും കിട്ടാത്ത ജോലിയാണ് ഗതാഗതം നിയന്ത്രിക്കുന്ന സെക്യൂരിറ്റി ഗാർഡിന്റേത്.പക്ഷെ, ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി, ചില പത്രക്കാരും.സ്വദേശികൾ അയാൾക്ക് മിസ്റ്റർ സ്മൂത്ത് എന്ന പേരും കൊടുത്തു. അറബികളുടെ ഫേസ്ബുക് വാളുകളിൽ അയാളുടെ ഫോട്ടോപ്രത്യക്ഷപ്പെട്ടു. ചില അംഗീകാരങ്ങളും തേടി വന്നു.

പൊള്ളുന്ന ചൂടിൽ എല്ലാവരെയും ചിരിച്ചു കാണിക്കാൻ എങ്ങിനെ കഴിയുന്നുഎന്നൊരു പത്രക്കാരൻ ചോദിച്ചു."ആഹാരത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉള്ള വരുമാനം ജോലിയിൽ നിന്നും കിട്ടുന്നുണ്ട് , കിടക്കാൻ വീടുമുണ്ട് - പിന്നെ ചിരിക്കാതിരിക്കുന്നതെന്തിന്" എന്നായിരുന്നു മിസ്റ്റർ സ്മൂത്തിന്റെ മറുപടി.

അത് തന്നെയാണ് എന്റെയും ചോദ്യം - സത്യത്തിൽ ചിരിക്കാതിരിക്കുന്നതെന്തിന് ?