LiveTV

Live

Bahrain

ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചു

ബഹ്റൈനിൽ ചികിത്സയിലുളളവരുടെ എണ്ണം 155 ആയി

ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചു

ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചു. 33ഉം 31ഉം വയസുള്ള രണ്ട്​ പുരുഷൻമാർക്കാണ്​ രോഗം സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ പറയുന്നു.

കോവിഡ്​ ബാധിതനായ വ്യക്​തിയുമായി സമ്പർക്കം പുലർത്തിയതുവഴിയാണ്​ 33കാരന്​ രോഗം പകർന്നത്​. ഇയാളുമായി സമ്പർക്കം പുലർത്തിയ 31കാരനും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന്​ നടത്തിയ പരിശോധനയിലാണ് രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് എട്ട്​ പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ബഹ്റൈനിൽ ചികിത്സയിലുളളവരുടെ എണ്ണം 155 ആയി.