LiveTV

Live

Bahrain

പ്രതിഭ കേന്ദ്ര സമ്മേളനം : അനുബന്ധ പരിപാടികൾ ആരംഭിച്ചു 

പ്രതിഭ കേന്ദ്ര സമ്മേളനം : അനുബന്ധ പരിപാടികൾ ആരംഭിച്ചു 

ബഹ്‌റൈൻ 'പ്രതിഭ' യുടെ 27-മത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി .ഫിലിം ക്ലബ് സാഹിത്യ വേദി എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉള്ള അനുബന്ധ പരിപാടികൾ ആണ് ആദ്യ ഘട്ടത്തിൽ നടക്കുക . ഇതിന്റെ ഭാഗം ആയി വ്യാഴാഴ്ച ആരംഭിച്ച സിനിമ പ്രദർശനം ഇന്നും തുടരും .

സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സഹിത്യ സംഗമം നവംബർ 9 ശനിയാഴ്ച വൈകിട്ട് സിസിനിയാ ഗാർഡനിൽ നടക്കും .പരിപാടിയിലേക്ക് ബഹ്‌റൈനിലെ സാഹിത്യ തല്പരരായ എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി കൺവീനർ അനഘ ഷിജോയ് അറിയിച്ചു. 'എഴുത്തും കാലവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ചകൾ സംഘടിപ്പിച്ചിട്ടുള്ളത്.

മാതൃഭൂമി ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ കമൽറാം സജീവ് , കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അമരക്കാർ എ കെ അബ്ദുൾ ഹക്കീം, ഇസ്മായിൽ .എം എന്നിവർ അതിഥികളായെത്തുന്ന പരിപാടി വായനക്കാർക്കും , എഴുത്തുകാർക്കും ആസ്വാദകർക്കും നല്ല ഒരു അനുഭവമായിരിക്കും എന്നും ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അറിയിച്ചു .