LiveTV

Live

Bahrain

ഒഐസിസി പ്രവാസികൾക്കായി ഒരുക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം  ഇന്ന് 

ഒഐസിസി പ്രവാസികൾക്കായി ഒരുക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം  ഇന്ന് 

'ചെയ്ഞ്ച് യുവർ സെൽഫ്' എൻന്ന പേരിൽ പ്രവാസികൾക്കായി ഒ.ഐ.സി.സി ദേശീയ കമ്മറ്റി പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയകാലത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ പ്രവാസികളെ സജ്ജമാക്കുവാൻ ലക്ഷ്യമിട്ടാണ് ട്രെയിനിംഗ് സെഷൻ.സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നവംബർ 7 വ്യാഴാഴ്ച വൈകിട്ട് 7 30 നാണ് പരിപാടി. ട്രെയിനർ MA റഷീദ് ട്രെയിനിംഗ് സെഷൻ നയിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മെഡിക്കൽ പരിശോധന ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ,സെക്രട്ടറി ജവാദ് വക്കം ,പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ , ട്രെയ്നർ MA റഷീദ് ,ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് അസീം സേട്ട്,മാർക്കറ്റിംഗ് മാനേജർ രാഘവേന്ദ്ര പ്രസാദ്,പവർ അപ്പ് യുവർ ബിസിനസ് പ്രൊമോട്ടർ വലീദ് പി.എ ,സ്കൈ ഇന്റർനാഷണൽ ഗ്രൂപ്പ് എം ഡി നൗഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു