LiveTV

Live

Bahrain

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ‘റാഫി നൈറ്റ്’  സംഘടിപ്പിക്കുന്നു.

അനശ്വരഗായകന് സ്മരണാഞ്ജലി

 പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ‘റാഫി നൈറ്റ്’  സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "റാഫിനൈറ്റ്" എന്ന പേരിൽ സംഗീതനിശ സംഘടിപ്പിക്കുന്നു.  അനശ്വര ഗായകൻ മുഹമ്മദ് റാഫി നമ്മെ വിട്ടുപിരിഞ്ഞിട്ട് 39 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് ആഗസ്റ്റ് 1 വ്യാഴാഴ്ച്ച  വൈകീട്ട്  6 മണിക്ക് ഇന്ത്യൻക്ലബ്ബ് ഹാളിൽ വെച്ചു "റാഫി നൈറ്റ്" സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി ബഹ്‌റൈനിലെ ഗായകർക്കായി മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഗാനാലാപന മത്സരം സംഘടിപ്പിക്കും.തുടർന്ന്  മുഹമ്മദ് റാഫി ആലപിച്ച സൂപ്പർഹിറ്റ് ഗാനങ്ങളുമായി ബഹ്‌റൈനിലെ ഗായകർ അണിനിരക്കുന്ന ഗാനമേള അരങ്ങിലേറും.12 വയസ്സിനു മുകളിൽ പ്രായമുള്ള , ജൂലൈ 30 നു നടക്കുന്ന ഓഡിഷൻ റൗണ്ടിൽ പങ്കെടുത്തു പ്രതിഭ തെളിയിക്കു ന്നവർക്ക് മാത്രമേ ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷനും ,  വിശദ വിവരങ്ങൾക്കുമായി ശിവകുമാർ കൊല്ലറോത്ത് :33364417,ശ്രീജിത്ത് ഫറോക്ക് :39542099 എന്നിവരെ ബന്ധപ്പെടാം.