LiveTV

Live

Bahrain

റെക്കോര്‍ഡ് ചൂടിലേക്ക് ബഹ്റെെന്‍

1999 ജൂണിലെ ദിനങ്ങളിൽ രേഖപ്പെടുത്തിയ അത്യുഷ്ണമായിരുന്നു ഇതിന് മുമ്പുള്ള സമീപകാല റെക്കോർഡ്

റെക്കോര്‍ഡ് ചൂടിലേക്ക് ബഹ്റെെന്‍

ബഹ്റൈനിൽ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 117 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങളെന്ന് റിപ്പോർട്ട്. 1946 ജൂണിനുശേഷം രാജ്യത്ത് ജൂൺ മാസങ്ങളിലെ ശരാശരി താപനിലയിൽ ഏറ്റവും കൂടുതലാണിത്.

അതികഠിനമായ ചൂട് അനുഭവപ്പെട്ട ജൂൺ മാസം കഴിഞ്ഞ 117 വർഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ കാലഘട്ടമാണെന്ന് ബഹ്റൈൻ മെട്രേറോളജിക്കൽ ഡയറക്ടേറ്റ് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിലെ ശരാശരി താപനില 40.9 ഡിഗ്രി സെൽഷ്യസായിരുന്നു. മുൻവർഷങ്ങളെക്കാൾ ഈ നാളുകളിൽ ശരാശരി 4.5 ഡിഗ്രിസെൽഷ്യസിൻെറ വർധനവുണ്ടായി.

2018 ജൂണിൽ 35 ഡിഗ്രിസെൽഷ്യസായിരുന്ന രാജ്യത്തെ താപനില 40 ഡിഗ്രിസെൽഷ്യസ് കവിഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. 1999 ജൂണിലെ ദിനങ്ങളിൽ രേഖപ്പെടുത്തിയ അത്യുഷ്ണമായിരുന്നു ഇതിന് മുമ്പുള്ള സമീപകാല റെക്കോർഡ്. ഇത്തരത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ ബഹ്റൈൻ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബഹ്‌റൈനിൻെറ കാലാവസ്ഥ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിലാണ് വിശദമായ വിവരങ്ങളുള്ളത്. രാജ്യത്ത് ചൂട് കനക്കുകയാണ്.