LiveTV

Live

Bahrain

പ്രവാസികൾക്കായി കാർട്ടൂൺ , കവർ പേജ് ഡിസൈനിംഗ് മത്സരങ്ങൾ

ഖസാക്കിന്റെ ഇതിഹാസം -സുവർണ്ണ ജൂബിലി ആഘോഷം

പ്രവാസികൾക്കായി കാർട്ടൂൺ , കവർ പേജ് ഡിസൈനിംഗ് മത്സരങ്ങൾ

ബഹ്റൈനിൽ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കാർട്ടൂൺ ,കവർ പേജ് ഡിസൈനിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളനോവൽസാഹിത്യത്തിലെ നാഴികക്കല്ലായി മാറിയ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മൽസരങ്ങൾ. സമാജം ചിത്രകലാ ക്ലബിന്റെ സഹകരണത്തോടെ, ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് പരിപാടി.  18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും അതിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക മൽസരങ്ങളുണ്ടാകും. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഇഷ്ട  വിഷയത്തിൽ കാർട്ടൂൺ  വരയ്ക്കാം. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയാണ് കവർ ചിത്രരചനാ മത്സരം. കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ്, ഷബിനി വാസുദേവ് എന്നിവരെ 36045 442 ,39463471 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.