LiveTV

Live

Bahrain

ബഹ്റൈനിൽ മെഗാ കിണ്ണം കളി സംഘടിപ്പിക്കുന്നു

കേരളീയ സമാജം വനിതാ വേദി  സംഘാടകർ

ബഹ്റൈനിൽ മെഗാ കിണ്ണം കളി സംഘടിപ്പിക്കുന്നു

ബഹ്റൈനിൽ കേരളീയ സമാജം വനിതാ വേദി മറ്റൊരു പാരമ്പര്യ കലാരൂപം കൂടി അരങ്ങിലെത്തിക്കുന്നു. മെഗാ കിണ്ണം കളിയാണ് സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാവേദി ഒരുക്കുന്നത്. സെപ്റ്റംബർ രണ്ടാം വാരത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായിരിക്കും നിരവധി പ്രവാസി വനിതകൾ ചേർന്നവതരിപ്പിക്കുന്ന ഈ കലാരൂപം. തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വ്യത്യസ്തവുമായ കിണ്ണം കളിയുടെ പരിശീലന ഉദ്ഘാടനം സമാജം പ്രസിഡൻ്റ് പി.വി രാധാക്യഷ്ണ പിള്ള നിർവഹിച്ചു.മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവ  സമാജം വനിതാവേദി ബഹ് റൈനിൽ മുമ്പ് അവതരിപ്പിച്ചിരുന്നു.