LiveTV

Live

Bahrain

ബഹ്‌റൈന്‍ കേരളീയ സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

നിരവധി പേർ സംബന്ധിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

വിപുലമായ ജനപങ്കാളിത്തത്തോടെ സമാജം ഡയമണ്ട് ജുബിലി ഹാളില്‍ നടന്ന  ഇഫ്താര്‍ വിരുന്നില്‍ പ്രവാസി സമൂഹത്തിലെ  നാനാ തുറകളിൽ നിന്നുമുള്ള നൂറുകണക്കിന് പേർ പങ്കെടുത്തു . അൽ നൂർ ഇൻ്റർനാഷണൽ സ്കൂള്‍ ചെയർമാൻ ശ്രീ അലി ഹസൻ്റെ രക്ഷാകർത്യത്വത്തിൽ സംഘടിപ്പിച്ച  വിരുന്നില്‍  ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു.  സാമൂഹിക പ്രവർത്തകർ, വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം പി രഘു,  ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ നേത്യത്വം നൽകി.