LiveTV

Live

Bahrain

ബഹ്റൈനിൽ 2019-20 കാലത്തിലേക്കുള്ള പൊതു ബജറ്റിന് ശൂറ കൗൺസിൽ അംഗീകാരം നല്‍കി

പണ്ഡിതരും മത നേതാക്കളും രാജ്യത്തിൻ്റെ ഐക്യത്തിനും ഒത്തൊരുമക്കുമായി നിലകൊള്ളുകയും വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യേണ്ടതുണ്ടെന്നും ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു

ബഹ്റൈനിൽ 2019-20 കാലത്തിലേക്കുള്ള പൊതു ബജറ്റിന് ശൂറ കൗൺസിൽ അംഗീകാരം നല്‍കി

ബഹ്റൈനിൽ 2019-20 കാലത്തിലേക്കുള്ള പൊതു ബജറ്റിന് ശൂറ കൗൺസിൽ അംഗീകാരം നല്‍കി. നേരത്തെ പാർലിമെന്റിന്റെ അംഗീകാരവും നേടിയ ബജറ്റ് രാജാവിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെയാണ് പാസാകുക.

നിലവിലുള്ള 40 അംഗങ്ങളിൽ 37 പേർ ബജറ്റിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പൊതു ബജറ്റിന് ശൂറ കൗൺസിലിൽ അംഗീകാരം ലഭിച്ചത്. ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ബജറ്റ് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. വ്യാപാര വ്യാവസായിക രംഗങ്ങളിൽ നിക്ഷേപസാധ്യതകളും വളർച്ചയും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ അടങ്ങിയതാണ് ബജറ്റ്. സാമൂഹിക ക്ഷേമ പദ്ധതികൾക്ക് വൻ തുക വകയിരുത്തിയ ബജറ്റിന് കഴിഞ്ഞ ദിവസം ചേർന്ന പാർലിമെൻ്റ് യോഗത്തിൻ്റെ അംഗീകാരം ലഭിച്ചിരുന്നു. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെ ശക്തമായി നിരാകരിക്കുന്നതായി ശൂറ കൗൺസിൽ യോഗം വ്യക്തമാക്കി. പണ്ഡിതരും മത നേതാക്കളും രാജ്യത്തിൻ്റെ ഐക്യത്തിനും ഒത്തൊരുമക്കുമായി നിലകൊള്ളുകയും വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യേണ്ടതുണ്ടെന്നും ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.