LiveTV

Live

Bahrain

രൂപയുമായുള്ള ബഹ്റൈൻ ദിനാറിന്റെ വിനിമയ നിരക്ക് റെക്കോർഡ് നിലയിലേക്ക്

ഒരു ദിനാറിന് 192 രൂപ ലഭിക്കുന്ന നിലയിലേക്കാണ് ദിനാറിൻ്റെ രൂപയുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക്

രൂപയുമായുള്ള ബഹ്റൈൻ ദിനാറിന്റെ വിനിമയ നിരക്ക് റെക്കോർഡ് നിലയിലേക്ക്

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരവെ ബഹ്റൈൻ ദിനാറിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് റെക്കോർഡ് നിലയിലേക്ക്. നാട്ടിലേക്ക് പണമയ്ക്കുവാൻ എക്സ്ചേഞ്ചുകളിൽ പ്രവാസികളുടെ തിരക്കാണ് ഇതുമുലം അനുഭവപ്പെടുന്നത്.

ഒരു ദിനാറിന് 192 രൂപ ലഭിക്കുന്ന നിലയിലേക്കാണ് ദിനാറിൻ്റെ രൂപയുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക്. അടുത്ത കാലത്തായുള്ള ഉയർന്ന നിരക്കാണ് ഇപ്പോഴത്തെത് എന്നതിനാൽ, ഈ നേട്ടത്തിൻ്റെ ആനുകൂല്യം ലഭിക്കാനായി പ്രവാസികളുടെ തിരക്കാണ് വിവിധ മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകളിൽ.

വിനിമയ നിരക്കിൽ നേരിയ വ്യത്യാസങ്ങളോടെയാണ് വിവിധ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് വിനിമയ സേവനം നൽകുന്നത്. നാടിൻ്റെ കറൻസിയുടെ മൂല്യത്തിൽ വന്ന തകർച്ചയിലുള്ള ദു:ഖവും നാട്ടിലേക്കു പണമയക്കുമ്പോൾ ലഭിക്കുന്ന മൂല്യവർധനവിൻ്റെ സന്തോഷവും സമ്മിശ്രവികാരങ്ങളാണ് പ്രവാസികളിലുണ്ടാക്കുന്നത്.

ഒരാഴ്ച മുമ്പ് ഒരു ദിനാറിന് 190 ദിനാർ നിരക്കായിരുന്നു ഉണ്ടായതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 192 രൂപയിലേക്കെത്തി. അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ നല്ല വർധനവുണ്ടായത്. വരും ദിവസങ്ങളിൽ വിനിമയ നിരക്കിൽ ഇനിയും വ്യത്യാസമുണ്ടാകുമെന്ന കണക്ക് കൂട്ടലിൽ കൂടുതൽ മെച്ചപ്പെട്ട നിരക്ക് കാത്തുനിൽക്കുന്നവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്.