LiveTV

Live

Bahrain

സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

ഇന്ത്യന്‍ ക്ലബും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഖടിപ്പിച്ചത്

സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

ബഹ്റൈനിൽ തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്. ഇന്ത്യന്‍ ക്ലബും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ നാനൂറോളം പേർ പങ്കെടുത്തു.

ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചത്. ക്യാമ്പിൽ പ്രവാസികളായ തൊഴിലാളികൾക്ക് വിവിധ സ്പെഷ്യാലിറ്റികളിലായി നിരവധി വൈദ്യപരിശോധനകൾ സൗജന്യമായി നൽകി. നിരവധി ഡോക്ടർമാരും പാരാമെഡിക്കൽ അംഗങ്ങളും ക്യാമ്പ് നയിച്ചു.

സുരക്ഷിതമായിരിക്കുക എന്ന പ്രമേയത്തിൽ വേനല്‍ക്കാല രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ സെഷൻ ഡോ. സുജീത് ലാല്‍ നേത്യത്വത്തിൽ നടന്നു. ഷിഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡന്റ് വിഡി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.