LiveTV

Live

Badminton

തായ്‌ലാൻഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ തോറ്റ് സൈന നെഹ്‌വാള്‍ പുറത്ത്  

തായ്‌ലാന്‍ഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.

തായ്‌ലാൻഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ തോറ്റ് സൈന നെഹ്‌വാള്‍ പുറത്ത്  

തായ്‌ലാന്‍ഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ഡെന്മാര്‍ക്ക് താരം ലിനെയോടാണ് താരം തോറ്റത്. സ്‌കോര്‍: 13-21,21-17,15-21. ആവേശകരമായ പോരാട്ടം 47 മിനുറ്റോളം നീണ്ടുനിന്നു.

ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് എല്ലാ ഇന്ത്യന്‍ താരങ്ങളും പുറത്തായി. നേരത്തെ ഇന്ത്യയുടെ സമീര്‍ വര്‍മ, കെ. ശ്രീകാന്ത്, എച്ച്.എസ് പ്രണോയ് എന്നിവരും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഇന്തോനേഷ്യ മാസ്റ്ററിലും സൈന ആദ്യ റൗണ്ടില്‍ തന്നെ തോറ്റ്പുറത്തായിരുന്നു. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് താരം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുന്നത്.