LiveTV

Live

Badminton

ഫ്രഞ്ച് ഓപ്പണില്‍ കാലിടറി പി.വി സിന്ധു

നേരത്തെ സൈന നെഹ്‍വാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

 ഫ്രഞ്ച് ഓപ്പണില്‍ കാലിടറി പി.വി സിന്ധു

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഒന്നാം സീഡ് തായ്‍വാന്‍ താരം തായ് സൂ യിങിനോടാണ് സിന്ധു തോറ്റത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 16-21,, 26-24, ,21-17 എന്ന സ്കോറിനാണ് സിന്ധു പരാജയം സമ്മതിച്ചത്.

പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‍രാജ് - ചിരാഗ് ഷെട്ടി ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നു. നേരത്തെ സൈന നെഹ്‍വാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.