LiveTV

Live

Badminton

വിജയവുമായി കശ്യപ്, ഇന്ത്യന്‍ പ്രതീക്ഷ സജീവം

ആധികാരിക ജയവുമായി കശ്യപ് കൊറിയന്‍ ഓപ്പണ്‍ സെമിയില്‍

വിജയവുമായി കശ്യപ്, ഇന്ത്യന്‍ പ്രതീക്ഷ സജീവം

മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ഗെന്‍സനെ അട്ടിമറിച്ചു കൊണ്ട് ഇന്ത്യന്‍ താരം പി .കശ്യപ് കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നു.

37 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തില്‍ ആധികാരികമായാണ് കശ്യപിന്‍റെ വിജയം. ജാന്‍ ഒ ജോര്‍ഗെന്‍സനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (24-22, 21-8) പരാജയപ്പെടുത്തിയാണ് കശ്യപ് ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. മത്സരത്തിന്‍റെ ആദ്യ ഗെയിമില്‍ ജോര്‍ഗെന്‍സെന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും രണ്ടാം ഗെയിം കശ്യപ് അനായാസമായാണ് സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പി.വി സിന്ധു, സൈന നെഹ്വാള്‍, സായ് പ്രണീത് എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷയാണ് കശ്യപ്