LiveTV

Live

Badminton

ഞെട്ടിക്കുന്ന തോല്‍വി; സൈന ആദ്യ റൗണ്ടില്‍ പുറത്ത്

ഫോം കണ്ടെത്താന്‍ കഴിയാതെ നാളുകളായി കുഴങ്ങുന്ന സൈന ചൈന ഓപ്പണിലൂടെയെങ്കിലും തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായി.

ഞെട്ടിക്കുന്ന തോല്‍വി; സൈന ആദ്യ റൗണ്ടില്‍ പുറത്ത്

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ വനിതാ താരം സൈന നെഹ്‍വാള്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാംറങ്ഫാനോടാണ് സൈന ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 10-21, 17-21.

രണ്ട് സെറ്റിലും എതിരാളിക്ക് മേല്‍ ഒരുതരത്തിലും ആധിപത്യം നേടാന്‍ കഴിയാതെയാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് അടിയറവ് പറഞ്ഞത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വെറും നിഴല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു സൈന. ഫോം കണ്ടെത്താന്‍ കഴിയാതെ നാളുകളായി കുഴങ്ങുന്ന സൈന, ചൈന ഓപ്പണിലൂടെയെങ്കിലും തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായി.

ആദ്യ സെറ്റില്‍ സൈനയെ തീര്‍ത്തും നിഷ്പ്രഭമാക്കിയ പ്രകടനമാണ് തായ്‌ലന്‍ഡ് താരം പുറത്തെടുത്തത്. രണ്ടാം സെറ്റില്‍ ബുസാനനെ ഒരുഘട്ടത്തില്‍ വിറപ്പിച്ചെങ്കിലും സൈന കളി കൈവിട്ടു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷം ദീര്‍ഘനാളായി ഒരു കിരീടം അകന്നു നില്‍ക്കുന്ന സൈനയ്ക്ക് ഈ വര്‍ഷം ഇതുവരെ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല.