LiveTV

Live

Badminton

സിന്ധു വീണു; കിരീടം നിലനിര്‍ത്തി സെെന

പതിയെ തുടങ്ങി മത്സരം വരുതിയിലാക്കുന്ന സ്ഥിരം തന്ത്രം തന്നെയായിരുന്നു സിന്ധുവിനെതിരെയും സെെന പുറത്തെടുത്തത്

സിന്ധു വീണു;  കിരീടം നിലനിര്‍ത്തി സെെന

ദേശീയ വനിതാ ബാഡ്മിന്റൺ കിരീടം നിലനിർത്തി സെെന നെഹ്‍വാൾ.
ഗുഹാവതിയിൽ നടന്ന കലാശ പോരിൽ മികച്ച മത്സരം കാഴ്ച്ച വെച്ച പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് സെെന കിരീടം നിലനിർത്തിയത്. കഴിഞ്ഞ വർഷവും സിന്ധുവിനെ കീഴ്പ്പെടുത്തിയാണ് സെെന ദേശീയ ചാമ്പ്യയായത്. സ്കോർ: 21-18, 21-15

പതിയെ തുടങ്ങി മത്സരം വരുതിയിലാക്കുന്ന സ്ഥിരം തന്ത്രം തന്നെയായിരുന്നു സിന്ധുവിനെതിരെയും സെെന പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ സിന്ധുവുമായി ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ പോരാടിയ സെെന ഒരു ഘട്ടത്തിൽ 11-10 എന്ന നിലയിലായിരുന്നു. തുടർന്ന് മത്സരം വരുതിയിലാക്കിയ സെെന ആദ്യ സെറ്റ് കെെകലാക്കുകയായിരുന്നു.

രണ്ടാം മത്സരം, തുടക്കത്തിൽ പിന്നിട്ടു നിന്ന ശേഷം തിരിച്ചു പിടിച്ച സെെന, സിന്ധുവിനെ വീഴ്ത്തി കിരീടം ചൂടി. നേരത്തെ പുരുഷ വിഭാ
ഗത്തിൽ ലക്ഷ്യ സെന്നിനെ 21-18, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയ സൗരഭ് വർമ തുടർച്ചയായ മൂന്നാം തവണയും കിരീടം നേടി.