LiveTV

Live

Badminton

ഡെന്മാര്‍ക്ക് ഓപ്പണ്‍; പി.വി സിന്ധു പുറത്ത്, സൈന മുന്നോട്ട് 

ഷാങിന് മുന്നില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു തോല്‍ക്കുന്നത്.

ഡെന്മാര്‍ക്ക് ഓപ്പണ്‍; പി.വി സിന്ധു പുറത്ത്, സൈന മുന്നോട്ട് 

ഡെന്മാര്‍ക്ക് ഓപ്പണില്‍ വനിതാ സിംഗ്ള്‍സിലെ പ്രാഥമിക റൗണ്ടില്‍ തന്നെ തോറ്റ് ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. അമേരിക്കയുടെ ബെയ്
വെൻ ഷാങാണ് സിന്ധുവിനെ തോല്‍പിച്ചത്. അതേസമയം ഇന്ത്യയുടെ മറ്റൊരു താരമായ സൈന നെഹ് വാള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഹോങ്കോങിന്റെ ഗാന്‍ യി ച്യുങിനെ(20-22, 21-17, 24-22) സ്‌കോറുകള്‍ക്കാണ് സൈന തോല്‍പിച്ചത്. എന്നാല്‍ ഷാങിന് മുന്നില്‍ സിന്ധു വീണത് (17-21,21-16,18-21) എന്നീ സ്‌കോറിനായിരുന്നു. 56 മിനുറ്റാണ് സിന്ധു-ഷാങ് മത്സരം നീണ്ടുനിന്നത്.

ഷാങിന് മുന്നില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു തോല്‍ക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓപണ്‍ ഫൈനലിലായിരുന്നു ഇതിന് മുമ്പ് ഷാങ്, സിന്ധുവിനെ തോല്‍പിച്ചത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡലിന് ശേഷം സിന്ധുവിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായിട്ടില്ല. ജപ്പാന്‍ ഓപ്പണിലെ രണ്ടാം റൗണ്ടില്‍ സിന്ധു പുറത്തായി. പിന്നാലെ നടന്ന ചൈന ഓപ്പണിലും സിന്ധുവിന് നിലയുറപ്പിക്കാനായിരുന്നില്ല. ഈ വര്‍ഷം ആദ്യത്തെതാണ് സിന്ധു ഒരു ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നത്.