LiveTV

Live

Badminton

വര്‍ഷങ്ങളോളം മാനസിക പീഡനം; ജ്വാല ഗുട്ടയുടെ ‘മീ ടൂ’ ഗോപിചന്ദിനെതിരെയെന്ന് സൂചന

പേര് വെളിപ്പെടുത്താതെ ഗോപിചന്ദിനെ തന്നെയാണ് ജ്വാല ഗുട്ട ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന

വര്‍ഷങ്ങളോളം മാനസിക പീഡനം; ജ്വാല ഗുട്ടയുടെ ‘മീ ടൂ’ ഗോപിചന്ദിനെതിരെയെന്ന് സൂചന

ഇന്ത്യന്‍ താരം ജ്വാല ഗുട്ടയിലൂടെ മീ ടു ക്യാമ്പെയ്ന്‍ ബാഡ്മിന്റണിലേക്കും. താന്‍ നേരിട്ട മാനസീക പീഡനത്തെ കുറിച്ചാണ് മീ ടു ക്യാമ്പെയിനിലൂടെ ജ്വാല ഗുട്ട വെളിപ്പെടുത്തുന്നത്. പേര് വെളിപ്പെടുത്താതെ ഗോപിചന്ദിനെ തന്നെയാണ് ജ്വാല ഗുട്ട ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. 2006 മുതല്‍, ഗോപിചന്ദ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനായത് മുതല്‍ എന്നെ നിരന്തരം ടീമില്‍ നിന്നും മനഃപൂര്‍വം ഒഴിവാക്കുകയാണ് എന്ന് ജ്വാല പറയുന്നു.

ദേശീയ ചാമ്പ്യനായിട്ടു കൂടി എന്നെ ടീമില്‍ നിന്നും ഒഴിവാക്കി. റിയോ ഒളിംപിക്സിന് ശേഷം മടങ്ങി എത്തിയതിന് ശേഷവും എന്നെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഞാന്‍ കളി നിര്‍ത്തിയതിനുള്ള ഒരു കാരണവും ഇതാണ്. 2006 മുതല്‍ 2016 വരെ ഞാന്‍ നിരന്തരം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടുകൊണ്ടേയിരുന്നു.

2009ല്‍ ലോക റാങ്കിങ്ങില്‍ 9ാം സ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ ദേശീയ ടീമിലേക്ക് വീണ്ടുമെത്തി. ആ സമയം കളിയിലെ എന്റെ പങ്കാളികളെ ഭീഷണിപ്പെടുത്തി എന്നില്‍ നിന്നും അകറ്റി എന്നെ ഒറ്റപ്പെടുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. റിയോ ഒളിംപിക്സിന് ശേഷം ഞാന്‍ മിക്സഡ് കളിക്കാന്‍ പോകുന്ന താരത്തേയും ഭീഷണിപ്പെടുത്തി. അങ്ങിനെ ഞാന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടുവെന്നും ജ്വാല ഗുട്ട പറയുന്നു. എന്നാല്‍ ജ്വാല ഗുട്ട ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഗോപിചന്ദ് തയ്യാറായില്ല.