LiveTV

Live

Badminton

കൊറിയന്‍ ഓപ്പണ്‍; സൈന പുറത്ത്

നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ സ്വപ്‌നതുല്യമായ തിരിച്ചുവര് നടത്തിയാണ് ഒകുഹാര സൈനയെ തോല്‍പിച്ചത്. സ്‌കോര്‍ 21-15, 15-21, 22-20.

കൊറിയന്‍ ഓപ്പണ്‍; സൈന പുറത്ത്

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നസോമി ഒകുഹാരയാണ് സൈനയെ തോല്‍പ്പിച്ചത്. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ സ്വപ്‌നതുല്യമായ തിരിച്ചുവര് നടത്തിയാണ് ഒകുഹാര സൈനയെ തോല്‍പിച്ചത്. സ്‌കോര്‍ 21-15, 15-21, 22-20.

ലോക എട്ടാം നമ്പറായ നസോമി ഒകുഹാര പരാജയ മുനമ്പില്‍ നിന്നാണ് സൈനയില്‍ നിന്ന് ജയം തട്ടിയെടുത്തത്. മൂന്നാം ഗെയിമില്‍ 20-16ന് സൈനയായിരുന്നു മുന്നിട്ടു നിന്നത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ തുടരെ നേടിയാണ് ഗെയിമും മത്സരവും ഒകുഹാര സ്വന്തമാക്കിയത്.