LiveTV

Live

Badminton

തായ്‍ലന്‍ഡ് ഓപ്പണ്‍: പി.വി സിന്ധുവിന് ഫൈനലില്‍ തോല്‍വി

തായ്‍ലന്‍ഡ് ഓപ്പണ്‍ ബാഡ്‍മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തോല്‍വി. കേവലം 50 മിനിറ്റ് മാത്രം നീണ്ട മത്സരം. 15-21, 18-21 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി. 

കപ്പിനും ചുണ്ടിനുമിടയില്‍ കളഞ്ഞുപോയ കിരീടത്തിന്റെ നഷ്ടബോധവുമായി പി.വി സിന്ധു എന്ന രാജ്യം കണ്ട ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ താരം. ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് സിന്ധു പരാജയം രുചിച്ചത്. പിഴവുകളുടെ മാരത്തോണായിരുന്നു സിന്ധുവിന്റെ ആദ്യ സെറ്റ്. വെറും 20 മിനിറ്റുകൊണ്ട് ആദ്യ സെറ്റ് സിന്ധു കൈവിട്ടു. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ഉയര്‍ത്തെഴുന്നേറ്റു. നേട്ടങ്ങളുണ്ടാക്കാനും സിന്ധുവിന് കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടും മികച്ചതായിരുന്നു ജാപ്പനീസ് താരത്തിന്റെ ഓരോ ചുവടും. ഇടക്കിടെ സിന്ധു ആക്രമണം അഴിച്ചു വിട്ടെങ്കിലും തന്ത്രപൂര്‍വം കളി മെനഞ്ഞ ഒകുഹര കളി തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവില്‍ വിജയവും.