LiveTV

Live

Automobile

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി 2019 ലാണ് നിരത്തൊഴിയുന്നത്

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

ടാറ്റയുടെ മുൻനിര എസ്.യു.വിയായ സഫാരി രാജ്യത്ത്​ അവതരിപ്പിച്ചു. 14.69 ലക്ഷം മുതലാണ് വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. ആറ്​, ഏഴ്​ സീറ്റുകളിൽ വാഹനം ലഭ്യമാണ്​.

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി 2019 ലാണ് നിരത്തൊഴിയുന്നത്. സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽകൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

നഗര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനും അൽപ്പം ഓഫ്​റോഡിങ്ങിനുമൊക്കെ ഇണങ്ങുന്ന രീതിയിലാണ്​ വാഹനം തയ്യാറാക്കിയിരിക്കുന്നതെന്നാണ്​ ടാറ്റ സഫാരിയെപറ്റി അവകാശപ്പെടുന്നത്​. ഹാരിയറിലേതുപോലെ 170 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ്​ സഫാരിക്ക്​ കരുത്തുപകരുന്നത്​.

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

ഗിയർ‌ബോക്സ് ഓപ്ഷനുകളും ഹാരിയറിന് സമാനമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺ‌വെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സുകൾ സഫാരിയിലുണ്ട്​. 2741 എം.എം വീൽ ബേസ്, ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, പനോരമിക് സൺ റൂഫ്, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ വാഹനത്തിന്‍റെ മുഖ്യ സവിശേഷതകളാണ്.

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ

സുരക്ഷക്കും സഫാരിയിൽ​ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്​. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫംഗ്​ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു.

വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ