LiveTV

Live

Automobile

വില തുച്ഛം ഗുണം മെച്ചം; എം.ജി വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

കാലുകുത്താനിടമില്ലാത്ത പ്രൈവറ്റ് ബസില്‍ ഇനിയും മുന്നോട്ട്നീങ്ങി നിന്നാല്‍ പന്ത് കളിക്കാനിടമുണ്ടെന്ന് വിളിച്ച് പറയുന്ന കിളിയാണ് ഗ്ലോസ്റ്ററിന്‍റെ ഡിസൈനിംഗിന് പിന്നിലെന്ന് തോന്നും

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

എം.ജി മോട്ടോഴ്സ് ഇന്ത്യയിലവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണ് എം.ജി ഗ്ലോസ്റ്റര്‍. പ്രീമിയം എസ്.യു.വി സെഗ്മെന്‍റിലെത്തുന്ന വാഹനം ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഓട്ടോണമസ് എസ്.യു.വിയാണ്. എം.ജിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ടെക്നോളജി കൊണ്ടും ആഡംബരം കൊണ്ടും സെഗ്മെന്‍റിലെ തന്നെ സമാനതകളില്ലാത്ത വാഹനമാണ് ഗ്ലോസ്റ്റര്‍. കെട്ടിലും മട്ടിലും ഒരു തനി എസ്.യു.വി. ടൊയോട്ട ഫോര്‍ച്ച്യൂണര്‍, ഫോര്‍ഡ് എന്‍റവര്‍ മഹിന്ദ്ര ആള്‍ടൂരാസ് ജി.4 തുടങ്ങിയ ഇന്ത്യയിലെ പ്രധാന എതിരാളികളെക്കാള്‍ ഒരു പടി മുന്നിലാണ് ഗ്ലോസ്റ്ററിന്‍റെ സ്ഥാനം.

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

പ്രീമിയം എസ്‍.യു.വി സെഗ്മെന്‍റില്‍ കാലങ്ങളായി തിളങ്ങി നിന്നിരുന്ന ഫോര്‍ച്ച്യൂണറിനോട് നേരിട്ട് ഏറ്റുമുട്ടാനുറച്ച് തന്നെയാണ് എം.ജി ഗ്ലോസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. ഡിസൈനിങില്‍ വലിയ ഗിമ്മിക്കുകളൊന്നുമില്ലാതെ ഒരു ബോക്സി ടൈപ്പ് ബോഡിയാണ് വാഹനത്തിന് എം.ജി നല്‍കിയിരിക്കുന്നത്. ബോഡിലൈനുകളോട് കൂടിയ പരന്ന വലിയ ബോണറ്റും ക്രോമിയം ഫിനിഷിങ്ങില്‍ തീര്‍ത്ത തടച്ച ഗ്രില്ലുകളും തന്നെയാണ് ഗ്ലോസ്റ്ററിന്‍റെ മുന്‍ഭാഗത്തിന് എസ്.യു.വിയുടെ ഭാവം പകരുന്നത്. വിസ്താരമേറിയ ഫ്രണ്ട് ഗ്രില്ലിന് നടുവിലായി എം.ജിയുടെ വലിയ ലോഗോ കാണാം.

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

ഒഴുകിയിറങ്ങുന്ന ഹെഡ്‍ലാമ്പ് യൂണിറ്റിനുള്ളില്‍ ഘടിപ്പിച്ച അഡാപ്റ്റീവ് ഡ്യുവല്‍‌ ബാരല്‍ എല്‍.ഇ.ഡി യൂണിറ്റാണ് ഗ്ലോസ്റ്ററിന് വെളിച്ചം പകരുന്നത്. ഷാര്‍പ്പ് ബോഡി ലൈനുകള്‍ തന്നെയാണ് ഗ്ലോസ്റ്ററിനെ മുഴുവന്‍ പൊതിയുന്നത്. 19 ഇഞ്ചില്‍ തിരിയുന്ന വലിയ ടയറുകള്‍ ഈ സെഗ്മെന്‍റില്‍ തന്നെ ആദ്യമാണ്. ഈ സെഗ്മെന്‍റിനപ്പുറത്തേക്ക് വാഹനത്തിനത്തിന്‍റെ റോഡ് പ്രസന്‍റ്സ് എത്തിക്കുന്നതിനും ടയറുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍റ് സിസ്റ്റം, ഫോര്‍വേഡ് കൊളിഷന്‍ വാണിംഗ്, ലെയിന്‍ ഡിപാര്‍ച്ചര്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, അഡാപ്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്ക്, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് പറയാന്‍.

ഇന്‍റീരിയര്‍ സ്പേസിംഗില്‍ ഒരു മാജിക്ക് തന്നെയാണ് ഗ്ലോസ്റ്ററിന്‍റെ കാര്യത്തില്‍ എം.ജി കാണിച്ചിരിക്കുന്നത്. കാലുകുത്താനിടമില്ലാത്ത പ്രൈവറ്റ് ബസില്‍ ഇനിയും മുന്നോട്ട്നീങ്ങി നിന്നാല്‍ പന്ത് കളിക്കാനിടമുണ്ടെന്ന് വിളിച്ച് പറയുന്ന കിളിയാണ് ഗ്ലോസ്റ്ററിന്‍റെ ഡിസൈനിംഗിന് പിന്നിലെന്ന് തോന്നും. അത്രക്കുണ്ട് ഗ്ലോസ്റ്ററിന്‍റെ അകത്തളത്തിന്‍റെ പൊലിമ പറയാന്‍. ഡ്രൈവറുടേതുള്‍പ്പെടെ നീണ്ടുനിവര്‍ന്നിരിക്കാവുന്ന നാല് ക്യാപ്റ്റന്‍ സീറ്റുകളും പിന്നിലായിയൊരുക്കിയിരിക്കുന്ന ബെഞ്ച് സീറ്റുകളുമാണ് ഗ്ലോസ്റ്ററിനകത്ത് ഇടംപിടിച്ചിരിക്കുന്നത്. അത്യാഡംബരമായ ഉള്‍വശം.

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

മസാജിംഗിന് ഇനി പട്ടായയിലേക്ക് ഫ്ലൈറ്റ് പിടിക്കണ്ട. ഗ്ലോസ്റ്ററിന്‍റെ ഡ്രൈവർ സീറ്റിലിരുന്നാല്‍ ഫ്രീയായി മസാജിംഗ് നടക്കും. തെളിഞ്ഞ ആകാശം കാണാന്‍ പനോരമിക് സൺറൂഫും മേല്‍കൂരിയില്‍ ഇടംപിടിച്ചിട്ടുണ്ട്. 12 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ആംബിയറ്റ് ലൈറ്റിങ് എന്നിവ ആരെയും പിടിച്ചിരുത്തും രണ്ടാംനിര സീറ്റിൽ രണ്ട് ബക്കറ്റ് സീറ്റുകളാണ്. പിന്നിലേക്ക് മൂന്നാംനിര സീറ്റിലും കാല് നിവര്‍ത്തി വെച്ചിരിക്കാം. എന്നാല്‍ മൂന്നാം നിര സീറ്റുകള്‍ക്ക് തൈസപ്പോര്‍ട്ട് കുറവാണ്.

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

ഷാങ്ഹായ് ഓട്ടോ സ്വന്തമായി വികസിപ്പിച്ചെടുത്ത 2 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഗ്ലോസ്റ്ററിന്‍റെ ബോണറ്റിനുള്ളില്‍ ഇടംപിടിച്ചിരിക്കുന്നത്. 215 ബി.എച്ച്.പിയാണ് 1996 സി.സി എഞ്ചിന്‍റെ പവര്‍. 480 എന്‍.എം ആണാണ് പരമാവധി ടോര്‍ക്ക്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകുടിയ ടോര്‍ക്ക് കണ്‍വര്‍ട്ടബിള്‍ ബോക്സോടുകുടിയാണ് വാഹനമെത്തുന്നത്. ഓൺ ഡിമാന്‍റ് 4 വീൽ ഡ്രൈവ് സ്വിച്ചോവറും ഗ്ലോസ്റ്ററിനുണ്ട്. സ്‌നോ, മഡ്, സാൻഡ്, റോക്ക് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.

വില തുച്ഛം ഗുണം മെച്ചം; എം.ജി  വീണ്ടും ഞെട്ടിച്ചു, ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

അതുകൊണ്ട് തന്നെ അവശ്യമെങ്കില്‍ മാത്രം 4വീല്‍ മോഡ് തിരഞ്ഞെടുത്താല്‍ മതിയാകും. ആറ് എയർ ബാഗുകൾ, 360 ഡിഗ്രി ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽഡിസന്‍റ്- അസന്‍റ് കൺട്രോൾ തുടങ്ങി സുരക്ഷയിലും എതിരാളികളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് ഗ്ലോസ്റ്റര്‍. 29 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് ഗ്ലോസ്റ്ററിന്‍റെ വിവിധ വേരിയന്‍റുകളുടെ വില.