LiveTV

Live

Automobile

ഇന്ത്യന്‍ വിപണിയില്‍ ഡുകാറ്റി വിസ്മയം; പനിഗേല്‍ വി.ടു വിപണിയിലെത്തി

955 സി.സി സൂപ്പര്‍ ക്വാഡ്രൊ, ടു സിലണ്ടര്‍ ബി.എസ് 6 എഞ്ചിനാണ് പനിഗേല്‍ വി.ടുവിന് കരുത്ത് പകരുന്നത്

ഇന്ത്യന്‍ വിപണിയില്‍ ഡുകാറ്റി വിസ്മയം; പനിഗേല്‍ വി.ടു  വിപണിയിലെത്തി

ഇന്ത്യന്‍ വിപണിയില്‍ ആഡംബര ബൈക്കുകളുടെ യുഗം അവസാനിക്കുന്നില്ല. ഇറ്റാലിയന്‍‌ ആഡംബര ബൈക്ക് നിര്‍മ്മാതാക്കാളായ ഡ്യുകാറ്റി ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങു എന്ന വാര്‍ത്തയാണിപ്പോള്‍ വാഹന ലേകത്ത് നിന്നും കേള്‍ക്കുന്നത്. ഡുകാറ്റിയുടെ പനിഗേല്‍ വി.ടു ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 955 സി.സി സൂപ്പര്‍ ക്വാഡ്രൊ, ടു സിലണ്ടര്‍ ബി.എസ് 6 എഞ്ചിനാണ് പനിഗേല്‍ വി.ടുവിന് കരുത്ത് പകരുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഡുകാറ്റി വിസ്മയം; പനിഗേല്‍ വി.ടു  വിപണിയിലെത്തി

155 പി.എസ് കരുത്തും 104 എന്‍.എം ടോര്‍ക്കുമാണ് ഈ എഞ്ചിനില്‍ നിന്നും പരമാവധി ഉത്പാദിപ്പിക്കുക. ഡ്യുകാറ്റിയുടെ ഇന്ത്യൻ ശ്രേണിയിൽ ബി.എസ് 6 എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ബൈക്കാണ്‘പനിഗേൽ വി.ടു.

ഇരു ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്വിക് ഷിഫ്റ്ററുമാണ് പനിഗേലിന്‍റെ പ്രത്യേകത. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ ഡ്യുകാറ്റി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റേസ്, സ്പോർട്, സ്ട്രീറ്റ് റൈഡിങ് എന്നീ മോഡുകളോടെയാണ് ബൈക്ക് ഇന്ത്യന്‍വിപണയിലെത്തുന്നത്. ഹാൻഡിലിൽ കണ്ട്രോള്‍ ചെയ്യാവുന്ന ഒരു സ്വിച് ഗീയർ വഴി ഇതിൽ ഇഷ്ടമുള്ള റൈഡിങ് ശൈലി നിങ്ങള്‍ തിരഞ്ഞെടുക്കാം.

ഇന്ത്യന്‍ വിപണിയില്‍ ഡുകാറ്റി വിസ്മയം; പനിഗേല്‍ വി.ടു  വിപണിയിലെത്തി

പൂർണ തോതില്‍ ക്രമീകരിക്കാവുന്ന 43 എം എം ഷോവ ബിഗ് പിസ്റ്റൻ ഫോർക്ക് മുന്നിലും അഡ്ജസ്റ്റബ്ൾ സൈഡ് മൗണ്ടഡ് സാക്സ് മോണോ ഷോക്ക് സസ്പെൻഷൻ പിന്നിലും നല്‍കിയാണ് വാഹനമെത്തുന്നത്. ക്രോസ് മൗണ്ടഡ് സാക്സ് സ്റ്റീയറിങ് ഡാംപര്‍ ബൈക്കിന്‍റെ റൈഡിങ് സുഖം മെച്ചപ്പെടുത്തും.

വാഹനത്തിന്‍റെ റോൾ, യോ, പിച്ച് ആംഗിളുകൾ അതിവേഗം നിർണയിക്കാൻ പ്രാപ്തിയുള്ള, പുതുതലമുറ ഇലക്ട്രോണിക്സ് സ്യൂട്ട് അധിഷ്ഠിത ആറ് ആക്സിസ് ഇനേർഷ്യൽ മെഷർമെന്‍റ് യൂണിറ്റും പനിഗേൽ വി.ടുവിലുണ്ട്. കോണറിങ് എ ബി എസ് ഇവൊ, ഡ്യുകാറ്റി ട്രാക്ഷൻ കൺട്രോൾ ഇവൊ ടു, ഡ്യുകാറ്റി ഷിഫ്റ്റ് ഇവൊ ടു, ഡ്യുകാറ്റി വീലി കൺട്രോൾ ഇവൊ, എൻജിൻ ബ്രേക്കിങ് കൺട്രോൾ ഇവൊ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ഡൽഹി – എൻ സി ആർ, മുംബൈ, പുണെ, അഹമ്മദബാദ്, ബെംഗളൂരു, കൊച്ചി, കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ് നഗരങ്ങളിലെ ഡ്യുകാറ്റി ഡീലർഷിപ്പുകളില്‍ പനിഗേൽ വി ടുവിനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.