LiveTV

Live

Automobile

പുത്തന്‍ കാറുകള്‍ സ്വന്തമാക്കി സെക്കന്‍റുകള്‍ക്കുള്ളില്‍ അപകടങ്ങള്‍: വൈറലായി വീഡിയോകള്‍

ആദ്യം പ്രചരിച്ച വീഡിയോ ഒരു ഫോക്സ്‍വാഗന്‍ അപകടത്തില്‍പ്പെടുന്നതാണ്. വെറും 10 സെക്കന്‍റിനുള്ളില്‍ അത് തലകീഴായി മറിയുകയായിരുന്നു. രണ്ടാമത്തെ വീഡിയോയിലുള്ളത് കിയയുടെ പുത്തന്‍ കാര്‍ണിവലാണ്

പുത്തന്‍ കാറുകള്‍ സ്വന്തമാക്കി സെക്കന്‍റുകള്‍ക്കുള്ളില്‍ അപകടങ്ങള്‍: വൈറലായി വീഡിയോകള്‍

ഒരു കാറ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്.. ലോക്ഡൌണ്‍ മൂലമുണ്ടായ യാത്ര ബുദ്ധിമുട്ടുകളില്‍ പ്രത്യേകിച്ചും അങ്ങനെ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല.. വാഹന ലോണുകള്‍ തരാന്‍ ബാങ്കുകള്‍ മത്സരിക്കുമ്പോള്‍, ഒരു കാറ് സ്വന്തമാക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ല താനും. അങ്ങനെ അത്രയേറെ സ്വപ്നം കണ്ട്, ആഗ്രഹിച്ച് സ്വന്തമാക്കിയ കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന നിമിഷം എന്താവും ഒരാളുടെ മനസ്സില്‍ എന്ന് പറഞ്ഞറിയിക്കാനാവില്ല. സന്തോഷം കൂടുമ്പോള്‍ ശ്രദ്ധ വിട്ടുപോകരുത് എന്നതിന് തെളിവായിരിക്കുകയാണ് ഈ അടുത്തിടെ നടന്ന രണ്ട് അപകടങ്ങള്‍.

പുത്തന്‍ കാറുകള്‍ സ്വന്തമാക്കി സെക്കന്‍റുകള്‍ക്കുള്ളില്‍ അപകടങ്ങള്‍: വൈറലായി വീഡിയോകള്‍

ആദ്യത്തെ അപകടം നടന്നിരിക്കുന്നത് ട്രിച്ചിയിലാണ്, തമിഴ്‍നാട്ടില്‍. ആ കാര്‍ അപകടത്തില്‍പ്പെട്ടതാകട്ടെ കാര്‍ വാങ്ങി വെറും 10 സെക്കന്റിനുള്ളിലാണ്. ഫോക്സ്‍വാഗന്റെ ട്രിച്ചിയിലെ ഒരു ഷോറൂമില്‍ നിന്നാണ് വെള്ള നിറത്തിലുള്ള ഒരു പോളോ കാർ ഒരു വ്യക്തി വാങ്ങിയത്. കയ്യടികളുടെ ആരവത്തോടെ മുന്നോട്ടു പോകുന്ന വാഹനത്തിന്റെ നിയന്ത്രണം പക്ഷേ ഷോറൂമിന്റെ അതിർത്തി കടക്കുന്നതിന് മുമ്പുതന്നെ നഷ്ടമായി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ചെന്നിടിച്ച ശേഷം എതിർദിശയിലേക്ക് നീങ്ങിയ കാർ മതിലിൽ ചെന്നിടിച്ച് ഷോറൂമിന്റെ ഗേറ്റിന് സമീപം തലകീഴായി മറിയുകയായിരുന്നു.

ഇതെല്ലാം സംഭവിച്ചതോ വെറും 10 സെക്കന്‍റിനുള്ളിലാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. ആരാണ് കാർ ഓടിച്ച വ്യക്തി എന്ന് വ്യക്തമല്ല. തലകീഴായി മറിഞ്ഞു എങ്കിലും കാറിനകത്തുള്ളവർക്ക് പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

പുത്തന്‍ കാറുകള്‍ സ്വന്തമാക്കി സെക്കന്‍റുകള്‍ക്കുള്ളില്‍ അപകടങ്ങള്‍: വൈറലായി വീഡിയോകള്‍

ഇതിന് പിന്നാലെയാണ് കിയയുടെ പുത്തന്‍ കാര്‍ണിവല്‍ സമാനമായ അപകടത്തില്‍പ്പെടുന്ന ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡെലിവറി കഴിഞ്ഞ് മുന്നോട്ട് എടുത്ത കാര്‍ ഉടനെ തന്നെ തൊട്ടുമുന്നിലെ മതിലില്‍ പോയി ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇത്. ഇടിയുടെ ആഘാതം കനത്തതായിരുന്നുവെന്ന് അതിന് ശേഷമുള്ള കാറിന്‍റെ രൂപത്തില്‍നിന്ന് തെളിയുന്നുണ്ട്. പതിയെ സ്റ്റാര്‍ട്ട് ചെയ്ത് വലതുഭാഗത്തേക്ക് തിരിച്ചെടുക്കേണ്ടതിന് പകരം, കാറ് കയ്യില്‍ കിട്ടിയ ആവേശത്തില്‍ ഉടമ ആക്സിലേറ്ററില്‍ കാല്‍ വെച്ചതാകണം അപകടത്തിന് കാരണമായതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന് മുന്നിലെ രണ്ട് എയർബാഗുകളും തുറന്നുപോയി. വാഹനത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്ന ആള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവം നടന്നത് എവിടെയാണ് ഇതുവരെ വ്യക്തമല്ല.