LiveTV

Live

Automobile

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

25.30 ലക്ഷം രൂപ മുതലാണ് കോനയുടെ വില ആരംഭിക്കുന്നത്.

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വാഹന വിപണിയാണ് ഇലക്ട്രിക് വാഹനങ്ങളുടേത്. അതുകൊണ്ട് തന്നെ അങ്ങനെ എടുത്ത് പറയത്തക്ക ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളൊന്നും തന്നെ ഇവിടെ ഇല്ലതാനും. എന്നാലിപ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ പുതിയ എസ്.യു.വിയെ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. കോന എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എസ്.യു.വി വിപണിയിലെത്തി കഴിഞ്ഞു.

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

സാധാരണ അന്യഗ്രഹ ജീവികളുടെ രൂപശൈലിയിലാണ് നമ്മളിവിടെ ഇലക്ട്രിക് വാഹനങ്ങളെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് കോന. അത്കൊണ്ട് തന്നെ ഒറ്റ നോട്ടത്തില്‍ മാത്രമല്ല രണ്ടാമതൊന്ന് നോക്കിയാലും കോന ഒരു ഇലക്ട്രിക് വാഹനമാണെന്ന് ആരും പറയില്ല.

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി മോഡലാണിത്. മുമ്പിലെ റേഡിയേറ്റര്‍ ഗ്രില്ലുകള്‍ക്ക് പകരം ഒരു പോസിറ്റിവ് ചാര്‍ജ്ജ് പാറ്റേണോട് കൂടിയ ഒരു ബോഡി പാനലാണ്. അതിനൊരു വശത്തായുള്ള ചാര്‍ജിങ് സോക്കറ്റ് വഴിയാണ് വാഹനത്തില്‍ ചാര്‍ജ് ചെയ്യേണ്ടത്. ഫുള്‍ ചാര്‍ജിങില്‍ 452 കിലോമീറ്റര്‍ ഓടാമെന്നാണ് കമ്പനി അവകാശപ്പെടുന്നതത്. രണ്ട് ബാറ്ററി പാക്കുള്ള വേരിയന്‍റുകളിലാണ് വാഹനമെത്തുന്നത്. 64kWh ശേഷിയുള്ള ബാറ്ററി പാക്കോട് കൂടിയ മോഡലിന് 450 കിലോമീറ്റര്‍ വരെ ഓടാനാകും.

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ഒമ്പത് മണിക്കൂറാണ് വേണ്ടത്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജിങിലൂടെ ഒറ്റ മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. 39.2 kWh ശേഷിയുള്ള ബാറ്ററിയോട് കൂടിയ മോഡലിന്‍റെ റേഞ്ച് 300 കിലോമീറ്റാറാണ്. ഈ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂറാണ് വേണ്ടത്.

ഒറ്റ ചാര്‍ജിങ്ങില്‍ 542 കിലോമീറ്റര്‍; ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകം ഇനി കോന ഭരിക്കും

39.2 കെ.ഡബ്ല്യു.ബി. ആധുനിക ലിഥിയം ബാറ്ററികളാണ് വാഹനത്തിലുണ്ടാവുക. 40.27 ആണ് വാഹനത്തിന്‍റെ ടോര്‍ക്ക്. 9.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. ഒരു പോർട്ടബിൾ ചാർജറും ഒരു എ.സി. വാൾ ബോക്സ് ചാർജറുമാണ് കാറിനൊപ്പം ലഭിക്കുക. 25.30 ലക്ഷം രൂപ മുതലാണ് കോനയുടെ വില ആരംഭിക്കുന്നത്.