LiveTV

Live

Automobile

പെട്രോള്‍ വേണ്ട; അപ്പാച്ചെ RTR 200 Fi E100 എത്തി, വിലയും പ്രത്യേകതകളും...

ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വെള്ളയിലും കറുപ്പിലും അഴകൊത്ത്, പെട്രോള്‍ ടാങ്കില്‍ പച്ച നിറത്തില്‍ ഗ്രാഫിക്സുമൊക്കെയായാണ്

പെട്രോള്‍ വേണ്ട; അപ്പാച്ചെ RTR 200 Fi E100 എത്തി, വിലയും പ്രത്യേകതകളും...

ഇരുചക്ര വാഹനലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ടി.വി.എസ്. ഇന്ധന വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുകയറുമ്പോള്‍ എഥനോള്‍ ഇന്ധനമാക്കി ഓടുന്ന സൂപ്പര്‍താരത്തെയാണ് ടി.വി.എസ് അവതരിപ്പിക്കുന്നത്. 2018 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച സ്വപ്ന പദ്ധതി ഇന്നിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

അപ്പാച്ചെ RTR 200 Fi E100 എന്നാണ് പുതിയ അവതാരത്തിന്റെ പേര്. എഥനോള്‍ അടിസ്ഥാന ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹനം എന്ന വിശേഷണം ഇനി അപ്പാച്ചെയുടെ ഈ പുതിയ അവതാരത്തിന് സ്വന്തം. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അപ്പാച്ചെ RTR 200 Fi E100 ന്റെ കുതിപ്പിന് തുടക്കമിട്ടത്. വാഹനം അവതരിപ്പിച്ച ചടങ്ങില്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടി.വി.എസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പെട്രോള്‍ വേണ്ട; അപ്പാച്ചെ RTR 200 Fi E100 എത്തി, വിലയും പ്രത്യേകതകളും...

ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വെള്ളയിലും കറുപ്പിലും അഴകൊത്ത്, പെട്രോള്‍ ടാങ്കില്‍ പച്ച നിറത്തില്‍ ഗ്രാഫിക്സുമൊക്കെയായാണ് അപ്പാച്ചെ RTR 200 Fi E100 എത്തിയിരിക്കുന്നത്. ഒപ്പം എഥനോളിന്റെ ചിഹ്നവും ടാങ്കില്‍ പതിച്ചിട്ടുണ്ട്. 8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍.എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍. മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത. മെച്ചപ്പെട്ട പവര്‍ നല്‍കി വളരെ കുറച്ച് പുക മാത്രം പുറത്തുവിടാന്‍ ട്വിന്‍-സ്‌പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പം ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ വഴി സാധിക്കും. ഏകദേശം 1.2 ലക്ഷം രൂപയാണ് വില. എഥനോള്‍ ഇന്ധനമാകുമ്പോള്‍ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്ന് ടി.വി.എസ് പറയുന്നു.

അപ്പാച്ചെ RTR 200 Fi E100 എഥനോള്‍ മാത്രം ഇന്ധനമാക്കി ഓടിക്കാന്‍ രൂപകല്‍പ്പന ചെയ്ത വാഹനമാണ്. ഇനി ആര്‍ക്കെങ്കിലും സാധാരണ പെട്രോള്‍ ഇതില്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിനും സാധിക്കും. പക്ഷേ 80 ശതമാനം എഥനോളും 20 ശതമാനം പെട്രോളും ടാങ്കിലാക്കണമെന്ന് മാത്രം. പെട്രോള്‍ വിലയുമായി താരതമ്യം ചെയ്താല്‍ ഉപഭോക്താവിന്റെ പോക്കറ്റിന് എഥനോള്‍ ഗുണം ചെയ്യും.