LiveTV

Live

Automobile

ഇന്ധനവിലയിൽ പേടിക്കണ്ട; ഇലക്ട്രിക് ഓട്ടോ ഉടൻ നിരത്തിലിറങ്ങും 

ഒറ്റ ചാര്‍ജിങില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷക്ക് സാധിക്കും.

ഇന്ധനവിലയിൽ പേടിക്കണ്ട; ഇലക്ട്രിക് ഓട്ടോ ഉടൻ നിരത്തിലിറങ്ങും 

ദിനംപ്രതി കുതിച്ച് ഉയരുന്ന ഇന്ധന വിലയ്ക്ക് ബദലായി കേരളത്തിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ഓട്ടോറിക്ഷയും ഓടിത്തുടങ്ങും. കേരള ഓട്ടൊമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രോണിക് ഓട്ടോറിക്ഷ -നീംജി- യുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ഒറ്റ ചാര്‍ജിങില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷക്ക് സാധിക്കും.

കാഴ്ചയില്‍ നിലവിലുള്ള ഓട്ടോറിക്ഷയില്‍ നിന്ന് വ്യത്യാസമൊന്നുമില്ല. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാകും. ഗിയര്‍ ഇല്ലാത്തതാണ് ഇലക്ട്രിക് ഒട്ടോറിക്ഷകള്‍. കേരളത്തിലെ വലിയ കയറ്റമെല്ലാം കയറാന്‍ പവര്‍ഗിയര്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്. രണ്ടരലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. സബ്‌സിഡി കൂടി ലഭിക്കുന്നതോടെ രണ്ട് ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ഒറ്റ് ചാര്‍ജില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ ഓടിക്കാനാകുമെന്നാണ് അവകാശവാദം. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉദ്പാതനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെ ഇലക്ട്രിക് ബസ് അടക്കം നിര്‍മ്മിക്കുന്നതിനും കെ.എ.എല്‍ ആലോചിക്കുന്നുണ്ട്.