LiveTV

Live

Automobile

സ്വിഫ്റ്റ് ഡിസയര്‍ വിലയില്‍ വര്‍ധനവ്

എ.ഐ.എസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെയാണ് വിലയില്‍ വര്‍ധനവുണ്ടായത്.

സ്വിഫ്റ്റ് ഡിസയര്‍ വിലയില്‍ വര്‍ധനവ്

മാരുതി സുസുകിയുടെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ് ഡിസയര്‍. എന്നാല്‍ തങ്ങളുടെ ജനപ്രിയ കാറിന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുകി. 12,690 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്. എ.ഐ.എസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെയാണ് വിലയില്‍ വര്‍ധനവുണ്ടായത്.

ഇതോടെ പെട്രോളിലും ഡീസലിലും എ.ഐ.എസ് 145 സുരക്ഷാ പാലിക്കുന്ന കാറായി സ്വിഫ്റ്റ് ഡിസയർ മാറി. ദില്ലിയില്‍ സ്വിഫ്റ്റ് ഡിസയറിന്റെ എക്സ് ഷോറൂം വില 5,82,613 നും 9,57,622 നും ഇടയിലായിരിക്കും.