LiveTV

Live

Automobile

റെനോയും ഫിയറ്റും ലയിക്കാനൊരുങ്ങുന്നു

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരവധി ബ്രാന്‍ഡുകളുള്ള കാര്‍ കമ്പനികളാണ് ഫിയറ്റും റെനോയും

 റെനോയും ഫിയറ്റും ലയിക്കാനൊരുങ്ങുന്നു

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയും അമേരിക്കന്‍ -ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫിയറ്റും ലയിക്കാനൊരുങ്ങുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാന്ദ്യത്തിലുള്ള യൂറോപ്യന്‍ കാര്‍ വിപണിക്ക് ഉന്മേഷം പകരുന്നതാണ് ഈ തീരുമാനം. ഇന്ത്യയുള്‍പ്പടെ ലോകത്തെ മിക്ക വിപണികളിലും ഈ രണ്ട് ബ്രാന്‍ഡുകളും സജീവമാണ്.

ലോകത്തെ ഏറ്റവും പഴയ കാര്‍ നിര്‍മാതാക്കളിലൊന്നാണ് ഫിയറ്റ്. മാത്രമല്ല, ലോകത്തെ പല കാര്‍ നിര്‍മാതാക്കളും ആശ്രയിക്കുന്ന സാങ്കേതിക വിദ്യയും ഫിയറ്റിന്റേതാണ്. ബജറ്റ് കാര്‍ നിര്‍മാതാക്കളായ റെനോയുമായി ലയിക്കുന്നതോടെ, പ്രധാന വിപണികളിലെല്ലാം ലാഭകരമായി സാന്നിധ്യം വര്‍ധിപ്പിക്കാമെന്നാണ് ഫിയറ്റ് കരുതുന്നത്. എന്നാല്‍, ലയനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതല്ല.

 റെനോയും ഫിയറ്റും ലയിക്കാനൊരുങ്ങുന്നു

ഇലക്ട്രിക്ക് കാറുകളുടെ വ്യാപനം, കാര്‍ബണ്‍ പുറന്തള്ളലിനെതിരെ വിവിധ രാജ്യങ്ങള്‍ കൊണ്ടു വരുന്ന നിയന്ത്രണം, പുതിയ ചെലവേറിയ സാങ്കേതിക വിദ്യകള്‍ എന്നിവ മൂലം ലോകത്ത് കാര്‍ നിര്‍മാതാക്കള്‍ ലയന നീക്കങ്ങളുമായി മുന്നോട്ട് പോവുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലെര്‍ എന്ന മറ്റൊരു കമ്പനിയായ ലയിച്ചതോടെ, നിലവില്‍ ഒരു അമേരിക്കന്‍-ഇറ്റാലിയന്‍ കമ്പനിയാണ്. ജാപ്പനീസ് കമ്പനിയായ നിസാന് റെനോയില്‍ പതിനഞ്ച് ശതമാനം ഓഹരിയുണ്ട്.

ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം വരാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് റെനോക്ക് ഫ്രഞ്ച് ഭരണകൂടം നല്‍കിയിട്ടുണ്ട്

പിടിച്ചു നില്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെങ്കിലും മുന്‍ കാലങ്ങളില്‍ നടന്നിട്ടുള്ള ഓട്ടോമൊബൈല്‍ കമ്പനികളുടെ ലയനം പരാജയപ്പെട്ടതിന്‍റെ പാഠങ്ങളും അവരുടെ മുന്നിലുണ്ട്. ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം വരാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് റെനോക്ക് ഫ്രഞ്ച് ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരവധി ബ്രാന്‍ഡുകളുള്ള കാര്‍ കമ്പനികളാണ് ഫിയറ്റും റെനോയും