LiveTV

Live

Automobile

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വാഹനത്തിന്‍റെ മൈലേജ് കൂട്ടാം 

വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന അന്തരീക്ഷത്തില്‍ നിന്നും നമ്മള്‍ ഉപയോഗിക്കുന്ന സാഹചര്യം വ്യത്യസ്ഥമായതിനാലാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് വാഹനങ്ങള്‍ക്ക് ലഭിക്കാത്തത്.

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വാഹനത്തിന്‍റെ മൈലേജ് കൂട്ടാം 

നമ്മള്‍ മലയാളികള്‍ ഏതൊരു വാഹനം വാങ്ങുമ്പോഴും ആദ്യം തിരക്കുക അതിന് ലഭിക്കുന്ന മൈലേജിനെ പറ്റിയാണ്. വാഹനം എടുത്ത് കഴിഞ്ഞു കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് കിട്ടുന്നില്ലെന്ന് പരാതി പറയുന്നവരാണ് ഭൂരുഭാഗം ആളുകളും. ഇതിന് പ്രധാന കാരണം വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന അന്തരീക്ഷത്തില്‍ നിന്നും നമ്മള്‍ ഉപയോഗിക്കുന്ന സാഹചര്യം വ്യത്യസ്ഥമാവുന്നതിനാലാണ്. വാഹനമോടിക്കുമ്പോള്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ആധിക മൈലേജ് കൈവരിക്കാം.

1. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന എന്‍ജിന്‍ ഓയിലും ഘടകങ്ങളും ഉപയോഗിക്കുക. മോഡിഫിക്കേഷനുകള്‍ നടത്താതിരിക്കുക.

2. ടയറുകളില്‍ ശരിയായ അളവിലുള്ള വായു മാത്രം നിറയ്ക്കുക. വീല്‍ അലൈന്‍മെന്‍റും കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വാഹനത്തിന്‍റെ മൈലേജ് കൂട്ടാം 

3. വാഹനത്തിൽ അധികം ഭാരം നൽകുന്ന സാധനങ്ങളെല്ലാം നീക്കം ചെയ്യാം. എന്തെന്നാല്‍ ഭാരം കൂടുന്നതിന് അനുസരിച്ച് വാഹനം വലിക്കണമെങ്കിൽ കൂടുതൽ കരുത്ത് വേണം ഇത് എൻജിന്‍റെ ജോലി ഭാരം വർദ്ധിപ്പിക്കുകയും ഇന്ധനക്ഷമത കുറയ്ക്കുകയും ചെയ്യും.

4. പരമാവധി ഒരേ വ‌േഗതയില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. കഴിയുന്ന സമയങ്ങളിലെല്ലാം ടോപ് ഗിയറില്‍ കമ്പനി പറയുന്ന ഇക്കണോമി സ്പീഡില്‍ ഓടിക്കുക.

5. പുതിയ വാഹനങ്ങളില്‍ ആക്സിലേറ്ററിൽ നിന്ന് കാൽ എടുത്താൽ ഫ്യൂവൽ ഇഞ്ചക്റ്റർ പ്രവർത്തിക്കില്ല അതുകൊണ്ട് തന്നെ ഇറക്കങ്ങളിൽ ആക്സിലേറ്ററിൽ നിന്ന് കാൽ എടുക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും.

6. പെട്ടെന്നുള്ള ആക്സിലറേഷനും അനാവശ്യ ബ്രേക്കിങ് ഒഴിവാക്കുന്നതും മൈലേജ് കൂട്ടാന്‍ സഹായിക്കും.

ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മൈലേജിലുണ്ടാകുന്ന വലിയ വ്യത്യാസം നേരിട്ട് അനുഭവിച്ചറിയം.