LiveTV

Live

Automobile

വില കുറഞ്ഞ ബൈക്കുകള്‍ പുറത്തിറക്കാന്‍ ഹാര്‍ലി ഡേവിഡ്സന്‍

ഹാര്‍ലിയുടെ വില കുറഞ്ഞ ബൈക്കുകള്‍ വിപണിയിലെത്തുന്നതോടെ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യന്‍ വിപണിയിലെ വമ്പനായ റോയല്‍ എന്‍ഫീല്‍ഡിനായിരിക്കും.

വില കുറഞ്ഞ ബൈക്കുകള്‍ പുറത്തിറക്കാന്‍ ഹാര്‍ലി ഡേവിഡ്സന്‍

ഏതൊരു ബൈക്ക് പ്രേമിയുടെയും ആഗ്രഹമാണ് ഹാര്‍ലി ഡേവിഡ്സന്‍ സ്വന്തമാക്കുക എന്നത്. അങ്ങനെ സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഏഷ്യന്‍ വിപണി കീഴടക്കാനായി വില കുറഞ്ഞ ബൈക്കുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഹാര്‍ലി. 250 മുതല്‍ 500 സി.സി വരെയുള്ള മിഡ് സൈസ് റെട്രോ ബൈക്കുകള്‍ വിപണിയിലിറക്കാനാണ് ഒരുങ്ങുന്നത്. അമേരിക്കയേയും യൂറോപ്പിനേക്കാളും ഹാര്‍ലിക്ക് വില്‍പനയുള്ളത് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണിയിലാണ്. അത്കൊണ്ട് തന്നെ ഏഷ്യയില്‍ ശ്രദ്ധകേന്ദ്രകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ഏഷ്യന്‍ രാജ്യങ്ങളിലെ ബൈക്ക് നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒരു നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുള്ള ഹാര്‍ലിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പേരും പ്രൌഡിയും മാത്രം പോരാ എന്ന തിരിച്ചറിവാണ് കമ്പനിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഏറെ വില്‍പനയുള്ള ഏഷ്യന്‍ വിപണികളില്‍ മറ്റ് കമ്പനികളോട് മത്സരിക്കണമെങ്കില്‍ ചെറു എന്‍ജിന്‍ ബൈക്കുകള്‍ നിരത്തിലിറക്കേണ്ടതുണ്ട്. ഏഷ്യന്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് വി-ട്വിന്‍ എന്‍ജിനുള്ള ചെറു ബൈക്കുകള്‍ ഇറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഹാര്‍ലിയുടെ വില കുറഞ്ഞ ബൈക്കുകള്‍ വിപണിയിലെത്തുന്നതോടെ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യന്‍ വിപണിയിലെ വമ്പനായ റോയല്‍ എന്‍ഫീല്‍ഡിനായിരിക്കും. 2022 ഓടെ ചെറു ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഹാര്‍ലി ലക്ഷ്യമിടുന്നത്. ബി.എം.ഡബ്ലൂ മോട്ടറാഡും ടി.വി.എസും സഹകരിച്ച് നിര്‍മിച്ച ബൈക്കുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മാത്രമല്ല ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ വമ്പന്മാരായ ട്രയംഫും ബജാജും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായിരുന്നു. ഇതേ പാത പിന്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നൊരു നിര്‍മാതാവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായിരിക്കും ഹാര്‍ലി ഡേവിഡ്സണിന്‍റെ പദ്ധതി.