LiveTV

Live

Automobile

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‍.യു.വി എന്ന പേരിലാണ് വെന്യു ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നിലവില്‍ ഇന്ത്യൻ വിപണിലെ മറ്റൊരു വാഹനങ്ങളിലുമില്ലാത്ത ഫീച്ചറുകളുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപനം

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വാഹന സെഗ്‍മെന്‍റാണ് കോംപാക്ട് എസ്.യു.വികളുടേത്. പൗരുഷമുള്ള രൂപവും, ഉയര്‍ന്ന സീറ്റിങ് പൊസിഷനുമെല്ലാം ഒരു രാജകീയ പ്രൗഢിയാണ്‌ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. അത്കൊണ്ട് തന്നെയാണ് ഇത്തരം ചെറു എസ്.യു.വികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറുന്നതും. നിരവധി കമ്പനികളാണ് ഈ അടുത്ത കാലത്തായി കോംപാക്ട് എസ്.യു.വി സെഗ്‍മെന്‍റിലേക്ക് തങ്ങളുടെ പുതിയ മോഡലുകളെ അവതരിപ്പിച്ച് വിജയം കണ്ടത്.

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

ഈ നിരയിലേക്കാണിപ്പേള്‍ ഹ്യുണ്ടായ് തങ്ങളുടെ ഏറ്റവും പുതിയ ചെറു എസ്.യു.വിയായ 'വെന്യു'വിനെ അവതരിപ്പിക്കുന്നത്. ഗ്ലോബൽ എസ്‌‌യുവിയായ വെന്യു ഇന്ത്യയിലാണ് ആദ്യം പുറത്തിറങ്ങുന്നതെന്നാണ് ഹ്യുണ്ടായ് അറിയിച്ചത്. തുടർന്ന് യുഎസിലും മറ്റു വിപണികളിലുമെത്തും. ന്യൂയോർക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയത്ത് പ്രദർശിപ്പിച്ച വാഹനം ഉടൻ തന്നെ ഡീലർഷിപ്പുകാരില്‍ എത്തിതുടങ്ങും.

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‍.യു.വി എന്ന പേരിലാണ് വെന്യു ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നിലവില്‍ ഇന്ത്യൻ വിപണിലെ മറ്റൊരു വാഹനങ്ങളിലുമില്ലാത്ത ഫീച്ചറുകളുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപനം.

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

മാരുതി വിറ്റേര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്‌ യു.വി 300, ഫോഡ് ഇക്കോസ്പോർട്ട് എന്നിവയുമായിട്ടാണ് വെന്യുവിന്‍റെ പ്രധാന മത്സരം. ക്രെറ്റയോട് സാമ്യമുള്ള രൂപമാണ് വെന്യുവിന്റേത്. വലിയ ഗ്രില്ലും എൽഇഡി ടെയിൽലാംപും റെക്റ്റാഗുലർ ഹെഡ്‌ലാംപുമുണ്ട്. എസ്‌.യു.വി ലുക്ക് നൽകാൻ പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. 3995 എംഎം നീളവും 1770 എംഎം വീതിയും 1604 എംഎം ഉയരവും (റൂഫ് റെയിലോടുകൂടി) 2500 എംഎം വീൽ ബേസുമുണ്ട് ഈ ചെറു എസ്‍യുവിക്ക്. കൂടുതൽ ശക്തമായ സ്റ്റീലിലാണ് വെന്യുവിന്റെ നിർമാണം. ഇ.എസ്‌.സി, ഹിൽ അസിസ്റ്റ് കണ്‍ട്രോൾ, ബ്രേക് അസിസ്റ്റ്, ആറ് എയർബാഗുകൾ എന്നിവയും വെന്യുവിലുണ്ട്.

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു

1 ലീറ്റർ മാനുവലിന് 18.27 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 18.15 കിലോമീറ്ററുമാണ് എആർഎഐ മൈലേജ്. 1.2 ലീറ്റർ പെട്രോൾ എൻജിന് 17.52 കിലോമീറ്ററും 1.4 ലീറ്റർ ഡീസലിന് 23.70 കിലോമീറ്ററുമാണ് എ.ആര്‍.എ.ഐ അംഗീകരിക്കുന്ന മൈലേജ്. മികച്ച ഇന്റീരിയറാണ് വാഹനത്തിന്. വോഡാഫോണിന്റെ ഇൻബിൽറ്റ് സിമ്മുമായി എത്തുന്ന വെന്യുവിൽ ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരമാണ് കണക്ടിവിറ്റി ഫീച്ചറുകൾ.

യാത്രക്കാരുടെ സുരക്ഷ, വാഹനത്തിന്റെ സെക്യുരിറ്റി, വെഹിക്കിൾ റിലേഷൻഷിപ്പ് മാനേജ്മെന്റ്. ലോക്കേഷൻ അടിസ്ഥാനമായുള്ള സർവീസ്, മുന്നറിയിപ്പുകൾ, നിർമിത ബുദ്ധി തുടങ്ങി 33 ഫീച്ചറുകളാണ് ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരം ചെറു എസ്‍യുവിയിലുള്ളത്. ഇതിൽ 10 എണ്ണം ഇന്ത്യക്ക് മാത്രം ലഭിക്കുന്ന ഫീച്ചറുകളാണ് എന്ന് ഹ്യുണ്ടായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മൂന്നു എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുണ്ടാവുക. 1.2 ലീറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ 83 ബിഎച്ച്പി കരുത്തും 11.7 കെജിഎം ടോർക്കും നൽകും. 1 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിന് 120 ബിഎച്ച്പി കരുത്തും 17.5 കെജിഎം ടോർക്കുമുണ്ട്. 1.4 ലീറ്റർ ഡീസൽ എൻജിന് 90 ബിഎച്ച്പി കരുത്തും 22.4 കെജിഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ പെട്രോളിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും 1 ലീറ്റർ പെട്രോളിന് 6 സ്പീഡ് മാനുവവും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും 1.4 ലീറ്റർ ഡീസലിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് വെന്യുവിലുണ്ടാവുക.

ക്രറ്റക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ഹ്യുണ്ടായ് വെന്യു എത്തുന്നു