LiveTV

Live

Automobile

മോട്ടോര്‍ വാഹന വിപണി പത്ത് വര്‍ഷത്തെ ഏറ്റവും വലിയ മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്

മോട്ടോര്‍ വാഹന വിപണി പത്ത് വര്‍ഷത്തെ ഏറ്റവും വലിയ മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്

മോട്ടോര്‍ വാഹന വിപണി പത്ത് വര്‍ഷത്തെ ഏറ്റവും വലിയ മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്. വില്‍പനയില്‍ പതിനാറ് ശതമാനമാണ് ഇടിവ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും രാഷ്ട്രീയ അനിശ്ചിതത്വവും ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്ന വിശകലനങ്ങള്‍ക്കിടെയാണ് വാഹന വിപണിയിലെ മാന്ദ്യം പുറത്തുവരുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേര്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. 2018 ഏപ്രിലില്‍ 23.80 ലക്ഷം വിറ്റിരുന്നത് ഈ ഏപ്രിലില്‍ 20.01 ലക്ഷമായി കുറഞ്ഞു. കാറുകളുടെ വില്‍പനയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. 20 ശതമാനം യാത്രാ വാഹനങ്ങളില്‍ 17 ശതമാനത്തിന്റെയും ഇടിവുണ്ടായി. ഇരുചക്രവാഹനങ്ങളുടെ വില്‍പന 16 ശതമാനമാണ് കുറഞ്ഞത്. പണലഭ്യതയിലെ കുറവ്, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഇന്‍ഷുറന്‍സ് തുകയിലെ വര്‍ധന, രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവയാണ് കാരണങ്ങള്‍. നോട്ടുനിരോധനവും ജി.എസ്.ടിയും പണലഭ്യത കുറച്ചതില്‍ പ്രധാന ഘടകങ്ങളാണ്. നോട്ട് നിരോധനത്തിന്റെ കെടുതികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വാഹന വിപണിയുടെ ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവിലേക്കുള്ള കൂപ്പുകുത്തല്‍. ഈ വര്‍ഷവും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. പരമാവധി 3-5 ശതമാനം വരെ വളര്‍ച്ചയുണ്ടാകാം. വില്‍പനയിലെ ഇടിവ് ഉല്‍പാദനത്തിലും 11 ശതമാനത്തിന്റെ ഇടിവുണ്ടാക്കിയിട്ടുണ്ട്.