LiveTV

Live

Automobile

നിരത്ത് വാഴാന്‍ ഹോണ്ടയുടെ എച്ച്.ആര്‍.വി എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികള്‍

1.5 ലിറ്റര്‍ ഡീസല്‍,പെട്രോള്‍ ബി.എസ് 6 എഞ്ചിനുകളായിരിക്കും എച്ച്.ആര്‍.വിയില്‍ ഉണ്ടാവുക.

നിരത്ത് വാഴാന്‍ ഹോണ്ടയുടെ എച്ച്.ആര്‍.വി എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികള്‍

പ്രീമിയം കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ കളം പിടിക്കാന്‍ ഹോണ്ടയുടെ പുതിയ കൊമ്പനെത്തുന്നു. 1998 മുതല്‍ വിപണിയിലുള്ള എച്ച്.ആര്‍.വിയുടെ പരിഷ്ക്കരിച്ച പതിപ്പായിരിക്കും ഹോണ്ട പുതുതായി അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇത് മുന്‍നിര്‍ത്തിയാണ് കോംപാക്ട് എസ്.യു.വി വിഭാഗത്തിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ വാഹനത്തെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറായത്. ഈ വിഭാഗത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഹോണ്ടക്ക് നാളിതുവരെ കഴിഞ്ഞിരുന്നില്ല.

നിരത്ത് വാഴാന്‍ ഹോണ്ടയുടെ എച്ച്.ആര്‍.വി എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികള്‍

എന്നാല്‍ ഇതേ വിഭാഗത്തിലാണിപ്പോള്‍ ഇന്ത്യയില്‍ ശക്തമായ മത്സരം നടക്കുന്നത്. ഇത് മനസ്സിലാക്കിയാണിപ്പോള്‍‌ ഹോണ്ടയുടെ പുതിയ നീക്കം. ഇടത്തരം സെഡാനായ സിറ്റിയുടേയും, പ്രീമിയം ഹാച്ച്ബാക്കായ ജാസിന്‍റെയും അതേ പ്ലാറ്റ്ഫോമിലാണ് എച്ച്.ആര്‍.വിയും എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍,പെട്രോള്‍ ബി.എസ് 6 എഞ്ചിനുകളായിരിക്കും എച്ച്.ആര്‍.വിയില്‍ ഉണ്ടാവുക.