LiveTV

Live

Automobile

32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം ബ്രേക്ക് ചെയ്താല്‍ എപ്പോള്‍ പൂര്‍ണമായും നില്‍ക്കും?

ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നിടുന്ന ദൂരത്തെപ്പറ്റി കേരള പൊലീസ്. 

32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം ബ്രേക്ക് ചെയ്താല്‍ എപ്പോള്‍ പൂര്‍ണമായും നില്‍ക്കും?

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളെ മുന്‍നിര്‍ത്തി റോഡുസുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കുകയാണ് കേരള പൊലീസ്.

വാഹനമോടിക്കുന്നയാള്‍ ബ്രേക്കില്‍ കാലമര്‍ത്തുന്ന സമയത്തു വാഹനം സഞ്ചരിക്കുന്ന ദൂരം, ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പടുത്തിയാണ് വാഹനം പൂര്‍ണമായും നിര്‍ത്താന്‍ എടുക്കുന്ന സമയം കണക്കാക്കുന്നത്.

32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനം ബ്രേക്ക് ചെയ്തു കഴിഞ്ഞാല്‍ 12 മീറ്റര്‍ സഞ്ചരിച്ച ശേഷം മാത്രമേ നില്‍ക്കുകയുള്ളൂ. വേഗതയില്‍ വ്യത്യാസം സംഭവിക്കുന്നതിനനുസരിച്ച് വാഹനം സഞ്ചരിക്കുന്ന ദൂരവും വ്യത്യാസപ്പെടുന്നു.

ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം...

Posted by Kerala Traffic Police on Friday, April 5, 2019