LiveTV

Live

Automobile

ജീപ്പ് കോമ്പസ് പുതിയ സ്പോര്‍ട് പ്ലസ് അവതരിപ്പിച്ചു

പുതിയ മോഡല്‍ 15.99 ലക്ഷത്തിന് തുടങ്ങുന്നു

ജീപ്പ് കോമ്പസ് പുതിയ സ്പോര്‍ട് പ്ലസ് അവതരിപ്പിച്ചു

ജീപ്പ് കോമ്പസിന്‍റെ പുതിയ സ്പോര്‍ട് പ്ലസ് മോഡല്‍ പുറത്തിറക്കി. 15.99 ലക്ഷത്തിന് ആരംഭിക്കുന്ന പെട്രോള്‍ മോഡലും 16.99 ലക്ഷത്തിന് ആരംഭിക്കുന്ന ഡീസല്‍ മോഡലുമാണ് അവതരിപ്പിച്ചത്. നിലവിലുള്ള സ്പോര്‍ട് മോഡലിനേക്കാള്‍ 38000 രൂപ പെട്രോളിനും 39000 രൂപ ഡീസലിനും കൂടുതലാണ്

പുതിയ 16 ഇഞ്ച് അലോയ് വീലുകളും, കറുത്ത റൂഫ് റെയ്ലും, ടെയില്‍ ഗേറ്റിലുള്ള സ്പോര്‍ട് പ്ലസ് ബാഡ്ജും പുതിയ മോഡലിന് മിഴിവേകും. സ്പോര്‍ട് പതിപ്പിലെപ്പോലെ മുന്നിലെ ഇരട്ട എയര്‍ ബാഗുകള്‍, ABS, ESC തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് സ്പോര്‍ട് പ്ലസ്സിലും മാറ്റമില്ല.

‍163എച്ച്.പി കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 173 എച്ച്.പി കരുത്തില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ഷിഫ്റ്റോടുകൂടി ലഭ്യമാകും.