LiveTV

Live

Automobile

മനം കവർന്ന് ആൽട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റയുടെ പുതിയ അവതാരം

മനം കവർന്ന് ആൽട്രോസ്

2019 ജനീവ ഓട്ടോ ഷോയിലെ ഏവരുടേയും ശ്രദ്ദാകേന്ദ്രം ടാറ്റയുടെ പവലിയന്‍ ആയിരുന്നു. തലയെടുപ്പുള്ള നാല് വമ്പന്‍മാരെയാണ് ടാറ്റ ഇത്തവണ എത്തിച്ചത്. പ്രീമിയം ഹാച്ച് ബാക്ക് 45 എക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ ആല്‍ട്രോസ്, ആല്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പ്, മൈക്രോ എസ്.യു.വി കണ്‍സപ്റ്റായ എച്ച് 2 എക്‌സ്, 7 സീറ്റര്‍ എസ്.യു.വി ബസാര്‍ഡ് എന്നിവയായിരുന്നു ടാറ്റയുടെ പുതിയ അവതാരങ്ങള്‍.

ഇതില്‍ പ്രീമിയം ഹച്ച് ബാക്കായ ആല്‍ട്രോസാണ് രൂപ ഭംഗി കൊണ്ട് ഏവരുടേയും മനം കവര്‍ന്നത്. കണ്ട് പരിചയിച്ച ഹാച്ച് ബാക്ക് ഡിസൈനുകളില്‍ നിന്നും വ്യത്യസ്ഥമായി ഒഴുകിയിറങ്ങുന്ന രൂപ ശൈലിയിലാണ് ആല്‍ട്രോസിന്റെ ഡിസൈന്‍. ടാറ്റയുടെ സിറ്റി കാറായ ടിയാഗോയുടെ തൊട്ട് മുകളിലാണ് ആല്‍ട്രോസിന്റെ സ്ഥാനം.

മനം കവർന്ന് ആൽട്രോസ്

പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ കാറാണ് ആല്‍ട്രോസ്. ഹ്യുണ്ടായ് ഐ20, മാരുതി സുസൂക്കി ബലേനേ, ഹോണ്ട ജാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ രൂപ ശൈലിയിലാണ് ആല്‍ട്രോസ് എത്തുന്നത്. ഹാരിയറില്‍ കണ്ട ഹ്യുമാനിറ്റി ലൈന്‍ ഗ്രില്‍, വലുപ്പമേറിയ ഹെഡ്ലാംപ്, പ്രകടമായ ഷോള്‍ഡര്‍ ലൈന്‍ തുടങ്ങിയവയൊക്കെ ആല്‍ട്രോസിലും നിലനിര്‍ത്തിയിട്ടുണ്ട്.

വലുപ്പമേറിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഭാഗികമായ ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മധ്യത്തിലെ സ്‌ക്രീനിനു കീഴില്‍ എ.സി വെന്റടക്കം ടി ആകൃതിയുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയവയൊക്കെ ആല്‍ട്രോസിന്റെ അകത്തളത്തിലുണ്ടാവുമെന്നാണു പ്രതീക്ഷ. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ആല്‍ട്രോസ് വിപണിയിലെത്തുക.