LiveTV

Live

Automobile

മുഖം മിനുക്കി പുതിയ ബെലേനൊ, ഫെയിസ് ലിഫ്‌റ്റെഡ് വേര്‍ഷന്‍ വിപണിയില്‍

സുരക്ഷക്കും ഏറെ പ്രാധാന്യം  നല്‍കി പൂര്‍ണ്ണമായും സ്‌പോര്‍ട്ടി ലുക്കിലാണ് പുതിയ ബെലേനൊ എത്തുന്നത് 

മുഖം മിനുക്കി പുതിയ ബെലേനൊ, ഫെയിസ് ലിഫ്‌റ്റെഡ് വേര്‍ഷന്‍ വിപണിയില്‍

മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനൊയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. മധ്യവര്‍ഗ വാഹനപ്രേമികളുടെ ഇഷ്ടവാഹനം കൂടിയായ ബെലേനൊയുടെ പരിഷ്‌ക്കരിച്ച പതിപ്പിനായുള്ള കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

പൂര്‍ണ്ണമായും സ്‌പോര്‍ട്ടി ലുക്കിലാണ് പുതിയ ബെലേനൊ എത്തുന്നത്. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലും ബെലേനൊ ലഭ്യമാകും. അടിസ്ഥാന മോഡലായ സിഗ്മ (5.45 ലക്ഷം രൂപ) മുതല്‍ 8.77 ലക്ഷം രൂപ വില വരുന്ന പെട്രോള്‍ ഓട്ടോമാറ്റിക്ക് വരെ നാല് മോഡലുകളാണ് ഇക്കുറി ബെലേനൊക്കുള്ളത്.

മുഖം മിനുക്കി പുതിയ ബെലേനൊ, ഫെയിസ് ലിഫ്‌റ്റെഡ് വേര്‍ഷന്‍ വിപണിയില്‍

മാരുതി സുസൂക്കിയുടെ വില കുറഞ്ഞ പ്രീമിയം ഹാച്ച് ബാക്കായ ബെലേനൊയില്‍ കഴിഞ്ഞ നാല് വര്‍ഷമായി കാര്യമായ ഒരു മാറ്റവും കമ്പനി വരുത്തിയിരുന്നില്ല. അത് കൊണ്ടുതന്നെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി പുതുമകളാണ് പുതിയ ബെലേനൊയില്‍ മാരുതി സുസൂക്കി ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ബോള്‍ഡായ മുഖമാണ് പുതിയ ബെലേനൊയുടെ ഏറ്റവും വലിയ പ്രത്യേകത. പുതിയ ബംബറും വലിയ എയര്‍ഡാമും വാഹനത്തിന്റെ സ്‌പോര്‍ട്ടി ഫീല്‍ വര്‍ദ്ധിപ്പിക്കുന്നു. ത്രീഡീ ഡീറ്റേലിങ്ങോട് കൂടിയ മുന്‍ ഗ്രില്ലുകളാണ്. സുരക്ഷ വര്‍ദ്ധിപ്പിക്കാനായി സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്റെര്‍, റിയര്‍ പാര്‍ക്കിംങ്ങ് സെന്‍സെര്‍ തുടങ്ങിയവയും കാറിലുണ്ട്.

മുഖം മിനുക്കി പുതിയ ബെലേനൊ, ഫെയിസ് ലിഫ്‌റ്റെഡ് വേര്‍ഷന്‍ വിപണിയില്‍

എയര്‍ബാഗ്, ചൈല്‍ഡ് സീറ്റ് റിസ്‌ട്രെയ്ന്‍ സിസ്റ്റം(എസോഫിക്‌സ്), പ്രീ ടെന്‍ഷനര്‍, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ്, ഇ.ബി.ഡി സഹിതം എ.ബി.എസ് തുടങ്ങിയവയും പുതിയ ബെലേനൊയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2016 ഇല്‍ വിപണിയിലെത്തിയ ബെലേനൊക്ക് കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റ കാറെന്ന റെക്കോര്‍ഡും നിലവിലുണ്ട്. വെറും 38 മാസം കൊണ്ട് അഞ്ച് ലക്ഷം ബെലേനൊ യൂണിറ്റുകളാണ് വിറ്റു പോയത്. ബെലേനൊ ഡീസല്‍ മാനുവല്‍ വേരിയന്റിന് 27.39 കിലോ മീറ്ററും, പെട്രോള്‍ ഓടേമാറ്റിക്ക, മാനുവല്‍ വേരിയന്റുകള്‍ക്ക് 21.4 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. പ്രീമിയം സില്‍വര്‍ മെറ്റാലിക്ക്,പേര്‍ള്‍ ആര്‍ട്ടിക്ക് വൈറ്റ്,റേ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, ഓടേം ഓറഞ്ച്,നെക്‌സ ബ്ലൂ, ഫയര്‍ റെഡ് എന്നി നിറങ്ങളില്‍ പുതിയ ബെലേനൊ ലഭ്യമാകും