LiveTV

Live

Automobile

എങ്ങനെ മൈലേജ് വര്‍ധിപ്പിക്കാം? 

ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികം പ്രാമുഖ്യം കൊടുക്കുന്നത് ഒരു പക്ഷേ ഇന്ധനക്ഷമതയ്ക്കായിരിക്കും

കാര്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികം പ്രാമുഖ്യം കൊടുക്കുന്നത് ഒരു പക്ഷേ ഇന്ധനക്ഷമതയ്ക്കായിരിക്കും( മൈലേജ്). പ്രത്യേകിച്ചും ഇന്ത്യയില്‍ ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍. സാധാരണയായി ഒരു പുതിയ മോഡല്‍ പുറത്തിറക്കുമ്പോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും നമ്മുടെ ഉപയോഗത്തില്‍ ലഭിക്കുന്ന ഇന്ധനക്ഷമതയും തമ്മില്‍ വ്യത്യാസം ഉണ്ടാവാറുണ്ട്. പലപ്പോഴും കന്പനി പറയുന്ന ഇന്ധനക്ഷമത നമുക്ക് ലഭിക്കാറില്ല. എന്നാല്‍ മൈലേജ് കൂട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

  • ദീര്‍ഘദൂര യാത്രകളില്‍ വേഗത 60-70 കിലോമീറ്ററില്‍ നിശ്ചിതപ്പെടുത്താന്‍ ശ്രമിക്കുക. ഇതിന് താഴേക്കോ മുകളിലേക്കോ സ്പീഡോമീറ്റര്‍ സൂചി കടന്നാല്‍ ഇന്ധനം കൂടുതല്‍ കത്തുന്നതിന് കാരണമാകും. അനാവശ്യമായി ക്ലച്ചില്‍ കാല്‍വെക്കരുത്
  • പെട്ടെന്നുള്ള ആക്‌സിലറേഷന്‍, ബ്രേക്കിങ് എന്നിവ കഴിവതും ഒഴിവാക്കുക. സഡന്‍ ബ്രേക്കുകളും ആക്‌സിലറേഷനും മൈലേജിനെ പ്രതികൂലമായി ബാധിക്കും. നിര്‍ത്തേണ്ട സ്ഥലത്തിന് കുറച്ച് മുമ്പെങ്കിലും വേഗം കുറച്ച് ക്രമാനുഗതമായി ബ്രേക്ക് ചവിട്ടുക.
  • ശരിയായ ഗിയറില്‍ വണ്ടിയോടിക്കുക. വണ്ടിയുടെ വേഗം കുറഞ്ഞാലും ചിലര്‍ ഗിയര്‍ മാറ്റാന്‍ മടിക്കാറുണ്ട്. ഇത് എഞ്ചിന് തകരാറുണ്ടാക്കും.
  • ഒരു മിനിറ്റില്‍ താഴെ വണ്ടി നിര്‍ത്തിയിടേണ്ടി വന്നാല്‍ കാര്‍ ഓഫാക്കാതിരിക്കുക. വീണ്ടും വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം കൂടുതല്‍ കത്തും. അതേസമയം ഏറെ നേരം ന്യൂട്രലിലോ ക്ലച്ചിലോ വണ്ടി ഓണ്‍ ചെയ്തു നിര്‍ത്തുന്നതും മൈലേജ് കുറക്കും.
  • കമ്പനി നിര്‍ദ്ദേശിക്കുന്ന മര്‍ദ്ദം ടയറില്‍ ഉണ്ടെന്ന് മാസത്തിലൊരിക്കലെങ്കിലും ഉറപ്പ് വരുത്തുന്നതും നന്നാവും. വില്‍ ബാലന്‍സിങും നോക്കുക.
  • അനാവശ്യമായി എ.സി ഇടുന്നത് ഒഴിവാക്കുക. എന്‍ഞ്ചിന്റെ 20 ശതമാനം ഉര്‍ജം എസി പ്രവര്‍ത്തിക്കാന്‍ ആവശ്യമാണ്.
  • കാറില്‍ ആവശ്യത്തിലധികം ലഗേജുകള്‍ കുത്തിനിര്‍ത്തുന്നതും മൈലേജ് കുറക്കാനിടയാക്കും.
  • എയര്‍ഫില്‍റ്റര്‍, സ്പാര്‍ക്ക് പ്ലഗ്, ഓയില്‍ ഫില്‍റ്റര്‍, ഇന്‍ജക്റ്ററുകള്‍ എന്നിവ വൃത്തിയാക്കിവെക്കുക.