LiveTV

Live

Automobile

ഇതാണ് എസ്‍യുവികളുടെ രാജാവ്; കോടീശ്വരന്‍മാര്‍ക്ക് പോലും സ്വപ്നം മാത്രം കാണാന്‍ കഴിയുന്ന കരുത്തന്‍

ഇതാണ് എസ്‍യുവികളുടെ രാജാവ്; കോടീശ്വരന്‍മാര്‍ക്ക് പോലും സ്വപ്നം മാത്രം കാണാന്‍ കഴിയുന്ന കരുത്തന്‍
Summary
പേര് പോലെ റോഡിലെ രാജാവ്. വിലയും അത്യാഢംബരവുമാണ് കാള്‍മാന്‍ കിങിനെ കോടീശ്വരന്‍മാരുടെ പോലും സ്വപ്നനായകനാക്കുന്നത്.

എസ്‍യുവികളുടെ രാജാവാരെന്ന ചോദ്യത്തിന് ഇനി കണ്ണുടമച്ച് ഉത്തരം പറയാം, കാള്‍മാന്‍ കിങ്. പേര് പോലെ റോഡിലെ രാജാവ്. വിലയും അത്യാഢംബരവുമാണ് കാള്‍മാന്‍ കിങിനെ കോടീശ്വരന്‍മാരുടെ പോലും സ്വപ്നനായകനാക്കുന്നത്.

ഇതാണ് എസ്‍യുവികളുടെ രാജാവ്; കോടീശ്വരന്‍മാര്‍ക്ക് പോലും സ്വപ്നം മാത്രം കാണാന്‍ കഴിയുന്ന കരുത്തന്‍

ഒരു പുതിയ എസ്‍യുവിക്കായി അത്യാവശ്യം പണക്കാരായ വാഹനപ്രേമികള്‍ എത്ര രൂപ മുടക്കും. തരക്കേടില്ലാത്ത ഒരു 7 സീറ്റര്‍ എസ്‍യുവിക്ക് ഏകദേശം 30 ലക്ഷം രൂപയെങ്കിലും വരും. മിക്കവരും ഇതാകും തിരഞ്ഞെടുക്കുകയും ചെയ്യുക. ഇനി കുറച്ചുകൂടി ആഢംബരവും കരുത്തും പ്രതീക്ഷിക്കുന്നവരാണെങ്കില്‍ അത് റേഞ്ച് റോവര്‍ പോലുള്ള ഒരു മോഡലില്‍ എത്തി നില്‍ക്കും. ഇതാണെങ്കിലും ഒരു കോടി രൂപയിലൊതുങ്ങും. എന്നാല്‍ ഒരു എസ്‍യുവിക്കായി 15 കോടി രൂപ മുടക്കാന്‍ എത്ര കോടീശ്വരന്‍മാര്‍ തയാറാകും. എത്ര പേര്‍ തയാറാകുമെങ്കിലും ലിമിറ്റഡ് എഡിഷനായതുകൊണ്ട് തന്നെ വളരെ കുറച്ച് വാഹനപ്രേമികള്‍ക്കാണ് ഈ അത്യാഢംബര കാള്‍മാന്‍ കിങിനെ വീട്ടിലെത്തിക്കാന്‍ സാധിക്കൂ.

ഇതാണ് എസ്‍യുവികളുടെ രാജാവ്; കോടീശ്വരന്‍മാര്‍ക്ക് പോലും സ്വപ്നം മാത്രം കാണാന്‍ കഴിയുന്ന കരുത്തന്‍

പുറംമോടി കണ്ടാല്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും കാറുകളെയും കാര്‍ട്ടൂണ്‍ പരമ്പരകളിലെ രാജകീയ വാഹനങ്ങളെയും അനുസ്മരിപ്പിക്കും ഈ കുറുമ്പന്‍. ഫോര്‍ഡിന്റെ എഫ് 550 പ്ലാറ്റ്ഫോമില്‍ അണിയിച്ചൊരുക്കിയ കാള്‍മാന്‍ കിങിന് ഇത്രയും വിലയിടാന്‍ കാരണം, ലോകത്ത് ഒരു വാഹനത്തിനുമില്ലാത്തത്ര ആഢംബരവും കരുത്തും സുരക്ഷയുമൊക്കെ ഉള്ളതുകൊണ്ടാണ്. ഐഎടി എന്ന ചൈനീസ് കമ്പനി ഡിസൈന്‍ ചെയ്ത കാള്‍മാനെ യാഥാര്‍ഥ്യമാക്കിയത് യൂറോപ്യന്‍ വാഹന വിദഗ്ധരാണ്. സ്റ്റീല്‍, കാര്‍ബണ്‍ ഫൈബര്‍ എന്നിവ കൊണ്ടാണ് ബോഡിയുടെ നിര്‍മ്മാണം. പുറമേ നിന്ന് നോക്കുമ്പോള്‍ ബാറ്റ്മാന്റെ കാറ് പോലെയോ കുറച്ച് ഭീകരാവസ്ഥയോ ഒക്കെ തോന്നുമെങ്കിലും അകം കണ്ടാല്‍ കണ്ണെടുക്കാന്‍ സാധിക്കില്ല.

ഇതാണ് എസ്‍യുവികളുടെ രാജാവ്; കോടീശ്വരന്‍മാര്‍ക്ക് പോലും സ്വപ്നം മാത്രം കാണാന്‍ കഴിയുന്ന കരുത്തന്‍

രാജകീയ സിംഹാസനങ്ങള്‍ പോലെയുള്ള ഇരിപ്പിടങ്ങള്‍, എല്‍ഇഡി ലാമ്പുകള്‍, മുന്‍ഭാഗത്തും പിന്‍ഭാഗത്തും പ്രത്യേകം എസി, കോഫി മേക്കര്‍, 4കെ ടിവി, എയര്‍ പ്യൂരിഫര്‍, റഫ്രിജിറേറ്റര്‍, - ഇതിനെയെല്ലാം സ്മാര്‍ട്ട്ഫോണ്‍ ആപ് വഴി നിയന്ത്രിക്കാനുള്ള സംവിധാനം, ഹൈ ഫൈ സൌണ്ട്, സ്വകാര്യ സേഫുകള്‍, ഫോണ്‍ പ്രൊജക്ഷന്‍ സ്റ്റിസ്റ്റം, സാറ്റ്‍ലെറ്റ് ടിവി, സാറ്റ്‍ലെറ്റ് ഫോണ്‍ എന്നിങ്ങനെ പോകുന്നു അകത്തെ ആഢംബര വിശേഷങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ചെറിയൊരു വിരുന്ന് നടത്താന്‍ തക്ക സൌകര്യങ്ങളുള്ള സഞ്ചരിക്കുന്ന ആഢംബര കൊട്ടാരം. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗത. ഉപഭോക്താവിന്റെ ആവശ്യപ്രകാരം ബുള്ളറ്റ്പ്രൂഫ് സംവിധാനവും ഘടിപ്പിച്ചു നല്‍കും.