LiveTV

Live

Automobile

ഹോണ്ട ഡ്രീം നിയോ എത്തി; 74 കിലോമീറ്റര്‍ മൈലേജ്, 49,070 രൂപ വില

ഹോണ്ട ഡ്രീം നിയോ എത്തി; 74 കിലോമീറ്റര്‍ മൈലേജ്, 49,070 രൂപ വില
Summary
ഹോണ്ടയില്‍ നിന്നു 110 സിസി ബൈക്കിന്റെ ഏറ്റവും പുതിയ മോഡല്‍ അവതരിച്ചു.

ഹോണ്ടയില്‍ നിന്നു 110 സിസി ബൈക്കിന്റെ ഏറ്റവും പുതിയ മോഡല്‍ അവതരിച്ചു. ഹോണ്ട ഡ്രീം നിയോ ആണ് ഇനി ഇന്ത്യന്‍ നിരത്തുകളെ അലങ്കരിക്കാന്‍ എത്തുന്നത്. ഈ വര്‍ഷം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണിത്. 2013 ലാണ് ആദ്യമായി ഹോണ്ട നിയോ വിപണിയില്‍ എത്തുന്നത്. ഇതിനോടകം നിയോ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ നാല് ലക്ഷം കവിഞ്ഞു. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുറമോടിയില്‍ അണിഞ്ഞൊരുങ്ങിയാണ് ഡ്രീം നിയോയുടെ വരവ്. കറുപ്പും നീലയും, ചുവപ്പും ഗ്രേയും, കറുപ്പും ചുവപ്പും എന്നിങ്ങനെ വര്‍ണപകിട്ടാര്‍ന്ന വരകള്‍ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. പുതുതായി മൂന്നു നിറങ്ങളും കൂട്ടിചേര്‍ത്തിട്ടുണ്ട്. ഒരു ലിറ്ററിന് 74 കിലോ മീറ്ററാണ് മൈലേജ്. 49,070 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.