LiveTV

Live

Attingal

ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ശ്രീശാന്ത്

പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലും ശ്രീശാന്ത് പ്രചാരണത്തിനിറങ്ങും.

ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ശ്രീശാന്ത്

ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. കുണ്ടമണ്‍ കടവില്‍ നിന്ന് തുറന്ന വാഹനത്തിലായിരുന്നു ശ്രീശാന്തിന്‍റെ പ്രചാരണം. ശബരിമലവിഷയം ജനങ്ങള്‍ മറക്കരുതെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. ഇത്തവണ പ്രചാരകന്‍റെ റോളിലാണ് ശ്രീശാന്ത്.

കുണ്ടമണ്‍കടവില്‍ നിന്നാണ് വാഹനപ്രചരണജാഥ തുടങ്ങിയത്. ജനങ്ങള്‍ ശബരിമല വിഷയം മറക്കരുതെന്നും വയനാട്ടില്‍ രാഹുല്‍ വഴി തെറ്റി വന്നതാകാമെന്നും ശ്രീശാന്ത് പറഞ്ഞു. പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലും ശ്രീശാന്ത് പ്രചാരണത്തിനിറങ്ങും.